Marapi Eruption | ഇന്‍ഡോനേഷ്യയിലെ മറാപിയിലുണ്ടായ അഗ്‌നിപര്‍വത സ്‌ഫോടനം; മരിച്ചത് 11 ഹൈകര്‍മാര്‍

 


ജകാര്‍ത: (KVARTHA) ഞായറാഴ്ച ഇന്‍ഡോനേഷ്യയിലെ മറാപിയിലുണ്ടായ അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ 11 ഹൈകര്‍മാരാണ് മരിച്ചത്. സ്‌ഫോടനത്തിന്റെ വീഡിയോ പ്രചരിച്ചതില്‍ ചാരവും പുകയും പരിസരത്താകെ നിറഞ്ഞിരിക്കുന്നതും റോഡുകളും വാഹനങ്ങളുമടക്കം മൂടിക്കിടക്കുന്നതും കാണാമായിരുന്നു. പരുക്കേറ്റ പലരും നിലവിളിക്കുകയും രക്ഷപ്പെട്ടതില്‍ ആശ്വസിക്കുകയും ചെയ്തു.

വളരെ ദുര്‍ഘടമായ പ്രദേശമായതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ ബുദ്ധിമുട്ടിയാണ് പരുക്കേറ്റവരെയും മരിച്ചവരുടെ മൃതദേഹവും ഇവിടെ നിന്നും മാറ്റിയത്. അഗ്‌നിപര്‍വത സ്‌ഫോടനം നടക്കുന്ന സമയത്ത് തിരച്ചില്‍ തുടരുന്നത് വളരെ അപകടകരമാണെന്നാണ് പ്രാദേശിക സെര്‍ച് ആന്‍ഡ് റെസ്‌ക്യൂ ടീമിന്റെ വക്താവ് ജോഡി ഹരിയവാന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് ഇവിടെ അഗ്‌നിപര്‍വ്വത സ്‌ഫോടനമുണ്ടായത്. ആദ്യം പുറത്തുവന്ന വിവരം ആളപായമില്ല എന്നായിരുന്നു. എന്നാല്‍, പിന്നീട് ഇതിന് സമീപത്തായി ഹൈകര്‍മാരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. സ്‌ഫോടനം നടക്കുന്ന സമയത്ത് ഇവിടെ 75 ഹൈകര്‍മാര്‍ ഉണ്ടായിരുന്നുവെങ്കിലും ഭൂരിഭാഗം പേരെയും ഇവിടെ നിന്നും ഒഴിപ്പിക്കാന്‍ സാധിച്ചു. തിങ്കളാഴ്ച രാവിലെ 49 ഹൈകര്‍മാരെ ഇവിടെ നിന്നും മാറ്റിയിരുന്നു. അതില്‍ പലര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്.

സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുത്തിയ മൂന്നുപേര്‍ ക്ഷീണിതരായിരുന്നു. അവര്‍ക്ക് പൊള്ളലും ഏറ്റിരുന്നുവെന്ന് പഡാങ് സെര്‍ച് ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സി തലവന്‍ പറഞ്ഞു. ഇന്‍ഡോനേഷ്യയിലെ സജീവമായ 127 അഗ്‌നിപര്‍വതങ്ങളില്‍ ഒന്നായ ഇവിടെ സ്‌ഫോടനത്തില്‍ മൂന്ന് കിലോമീറ്റര്‍ ഉയരത്തില്‍ ചാരവും പുകയും ഉയര്‍ന്നു. പിന്നാലെ, അധികൃതര്‍ ഇവിടെ നിന്നും ആളുകളെ ഒഴിപ്പിക്കുകയും മുന്നറിപ്പ് നല്‍കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
 
Marapi Eruption | ഇന്‍ഡോനേഷ്യയിലെ മറാപിയിലുണ്ടായ അഗ്‌നിപര്‍വത സ്‌ഫോടനം; മരിച്ചത് 11 ഹൈകര്‍മാര്‍



Keywords: News, World, World-News, Jakarta News, 11 Hikers, Died, Volcano, Indonesia, Search, Mount, Marapi, Eruption, 11 Hikers Died As Volcano Erupts In Indonesia, Search On For 12 Others.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia