Airport | ലണ്ടന്‍ ഹീത്രു വിമാനത്താവളത്തിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ സൗദി അറേബ്യ; വമ്പന്‍ കരാര്‍ ഒപ്പുവെച്ചു

 


ലണ്ടന്‍: (KVARTHA) ഹീത്രൂ വിമാനത്താവളത്തിന്റെ 10 ശതമാനം ഓഹരികള്‍ വാങ്ങാന്‍ സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (PIF) തീരുമാനിച്ചു. സ്പാനിഷ് കമ്പനിയായ ഫെറോവിയലില്‍ നിന്നാണ് സൗദി പിഐഎഫ് ഓഹരികള്‍ വാങ്ങുക. ഇതിനുപുറമെ, ഹീത്രൂ വിമാനത്താവളത്തിന്റെ മാതൃ കമ്പനിയായ എഫ്ജിപി ടോപ്കോയില്‍, ഫെറോവിയലിന്റെ 15 ശതമാനം ഓഹരികള്‍ ഫ്രഞ്ച് പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ ആര്‍ഡിയന് വില്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. 2006 മുതല്‍ ഫെറോവിയലിന് ഹീത്രൂവില്‍ ഓഹരിയുണ്ട്.
        
Airport | ലണ്ടന്‍ ഹീത്രു വിമാനത്താവളത്തിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ സൗദി അറേബ്യ; വമ്പന്‍ കരാര്‍ ഒപ്പുവെച്ചു

മൂന്ന് ബില്യണ്‍ ഡോളറിനാണ് സൗദി പിഐഎഫുമായുള്ള ഇടപാട് നടന്നതെന്ന് കമ്പനി പറയുന്നു. കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ ഹീത്രൂ വിമാനത്താവളത്തില്‍ ഫെറോവിയലിന്റെ നിക്ഷേപം അവസാനിക്കും. തുടക്കത്തില്‍ ഹീത്രൂവില്‍ ഫെറോവിയലിന്റെ ഓഹരി 56 ശതമാനമായിരുന്നു, 2013ല്‍ ഈ ഓഹരി 25 ശതമാനമായി കുറഞ്ഞു.

ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിക്കും ചൈന ഇന്‍വെസ്റ്റ്മെന്റ് കോഓപ്പറേഷനും നേരത്തെ തന്നെ എഫ്ജിപി ടോപ്കോയില്‍ ഓഹരി പങ്കാളിത്തമുണ്ട്. 700 ബില്യണ്‍ ഡോളറിലധികം ആസ്തിയുള്ള സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലൊന്നായ ഹീത്രുവിലെ നിക്ഷേപാവസരം പ്രയോജനപ്പെടുത്താനാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. പിഐഎഫ് നിയന്ത്രിക്കുന്നത് സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദാണ്.

Keywords: Airport, GCC, Saudi Arabia, World News, Malayalam News, Business, Gulf News, Saudi investment fund to buy 10% stake in Heathrow airport.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia