Deported | 'നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി'; യുവാവിനെ കാപ ചുമത്തി നാടുകടത്തി

 


കണ്ണൂര്‍:(www.kvartha.com) നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പാനൂര്‍ പൊലീസ് കാപ ചുമത്തി അറസ്റ്റു ചെയ്ത് നാടുകടത്തി. പാനൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ രാഗേഷിനെ (43) യാണ് വ്യാഴാഴ്ച രാവിലെ പന്ന്യന്നൂരില്‍ നിന്നും അറസ്റ്റു ചെയ്ത് പൊലീസ് ജില്ലയ്ക്കു പുറത്തേക്ക് നാടുകടത്തിയത്. ഇയാള്‍ക്കെതിരെ പാനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ സ്‌ഫോടക വസ്തു കൈക്കാര്യം ചെയ്യല്‍, മോഷണം, ലഹള നടത്തല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍, ദേഹോപദ്രവമുണ്ടാക്കാല്‍ എന്നിങ്ങനെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 
  
Deported | 'നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി'; യുവാവിനെ കാപ ചുമത്തി നാടുകടത്തി



കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍ അജിത്ത് കുമാറിന്റെ റിപോര്‍ട് പ്രകാരം കണ്ണൂര്‍ റേൻജ് ഡിഐജിയാണ് നാടുകടത്താന്‍ ഉത്തരവിട്ടത്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനും ജില്ലയില്‍ ഏതെങ്കിലും തരത്തിലുളള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നതും തടഞ്ഞുകൊണ്ടാണ് ഉത്തരവായത്. നിരന്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നവര്‍ക്കെതിരെയും ജനങ്ങളുടെ സമാധാന ജീവിതത്തിന് തടസം നില്‍ക്കുന്നവരെയും നിരീക്ഷിച്ച് കണ്ണൂര്‍ സിറ്റി പൊലീസ് ശക്തമായ നടപടി സ്വീകരിച്ച് വരികയാണെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍ അജിത്ത്കുമാര്‍ അറിയിച്ചു.


Keywords: News, Kerala, Kannur, Youth, Crime, Malayalam News, Kerala News, Police, Kannur News, Youth deported under KAAPA act
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia