Arrested | 'ചാക്കില്‍ കെട്ടി സ്‌കൂടറില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വില്‍പ്പന'; കയ്യോടെ പിടികൂടി പൊലീസ്

 


തളിപറമ്പ്: (www.kvartha.com) ചാക്കില്‍ കെട്ടി നിരോധിത പുകയില ഉല്‍പന്നങ്ങള്‍ സ്‌കൂടറില്‍ വില്‍പന നടത്തുകയായിരുന്ന യുവാവിനെ കയ്യോടെ പൊക്കി പൊലീസ്. തളിപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ പിമുനീറാണ് പിടിയിലായത്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി സ്ഥിരമായി നിരോധിത പുകയില ഉല്‍പന്നങ്ങളെത്തിക്കുന്ന ഇയാള്‍ കഴിഞ്ഞ കുറെക്കാലമായി നിരീക്ഷണത്തിലായിരുന്നുവെന്നും 750 പാകറ്റ് പുകയില ഉല്‍പന്നങ്ങളാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു.

Arrested | 'ചാക്കില്‍ കെട്ടി സ്‌കൂടറില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വില്‍പ്പന'; കയ്യോടെ പിടികൂടി പൊലീസ്

തളിപറമ്പ് എസ് ഐ എം രഘുനാഥിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് പ്രതി പിടിയിലായത്. മംഗ്ലൂറില്‍ നിന്നും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ തളിപറമ്പ് മേഖലയില്‍ കൊണ്ടുവന്നു നാലിരട്ടി വിലയ്ക്കാണ് ഇയാള്‍ വിറ്റിരുന്നതെന്നും കണ്ണൂര്‍ ജില്ലയിലെ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ മൊത്തവിതരണക്കാരനാണ് ഇയാളെന്നും പൊലീസ് പറഞ്ഞു. ഹാന്‍സ് ഉള്‍പെടെയുളള നിരോധിത പുകയില ഉല്‍പന്നങ്ങളാണ് ഇയാളില്‍ നിന്നും പിടികൂടിയത്.

Keywords:  Youth Arrested With Banned Tobacco Products, Kannur, News, Arrested, Banned Tobacco Products, Police, Vehicle Inspection, Scooter, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia