Follow KVARTHA on Google news Follow Us!
ad

Haryana Violence | ഹരിയാന സംഘർഷം: അക്രമങ്ങൾക്ക് കാരണമായത്, പശുക്കടത്ത്‌ ആരോപിച്ച്‌ രണ്ട്‌ യുവാക്കളെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ വീഡിയോ എന്ന് ആരോപണം; പൊലീസിനെതിരെയും വിമർശനം

മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു Haryana violence, Monu Manesar, Bajrang Dal, Crime
ന്യൂഡെൽഹി: (www.kvartha.com) രാജ്യതലസ്ഥാനത്ത് നിന്ന് 50 കിലോമീറ്റർ തെക്ക് ഹരിയാന നൂഹിലും സമീപ പ്രദേശങ്ങളിലും പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ അഞ്ച് പേർ മരണപ്പെടുകയും വ്യാപക അക്രമവും നടന്നതിന് പിന്നാലെ, സംഭവത്തിന് തിരികൊളുത്തിയത്, പശുക്കടത്ത്‌ ആരോപിച്ച്‌ രണ്ട്‌ യുവാക്കളെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മോനു മനേസറിന്റെ സാമൂഹ്യ മാധ്യമത്തിലെ പോസ്റ്റ് ആണെന്ന് ആരോപണം. ഈ സമയത്ത് അധികൃതർ വേണ്ടവിധത്തിൽ ഇടപെട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.

News, National, New Delhi, Haryana violence, Monu Manesar, Bajrang Dal, Crime,  Who Is Monu Manesar? Bajrang Dal Leader At Centre Of Communal Clashes.

ഹരിയാനയിലെ മുസ്ലീം ആധിപത്യമുള്ള നുഹ് ജില്ലയിലൂടെ വി എച്ച് പിയും ബജ്‌റംഗദളും സംഘടിപ്പിച്ച 'ബ്രജ്മണ്ഡൽ ജലാഭിഷേക്' യാത്ര കടന്നുപോയതിന് ശേഷമാണ് അക്രമം ആരംഭിച്ചത്. യാത്രയിൽ താൻ പങ്കെടുക്കുമെന്നും എല്ലാവരും പങ്കാളികളാകണമെന്നും ആവശ്യപ്പെട്ട് നേരത്തെ മോനു മനേസർ വീഡിയോ പങ്കുവെച്ചിരുന്നതായി എൻ ഡി ടി വി റിപ്പോർട്ട് ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിലും വീഡിയോകളും സന്ദേശങ്ങളും പ്രചരിക്കാൻ തുടങ്ങിയതോടെ പ്രദേശത്തിന്റെ ചിത്രമാകെ മാറി.

മനേസർ ആത്യന്തികമായി പരിപാടിയിൽ പങ്കെടുത്തില്ലെങ്കിലും, പ്രദേശത്ത് സംഘർഷം ആളിക്കത്തിക്കാൻ ഇയാളുടെ പോസ്റ്റ് മാത്രം മതിയായിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ ചുട്ടുകൊന്ന കേസില്‍ മോനു മനേസറിനെ രാജസ്ഥാന്‍ പൊലീസ് ഇപ്പോഴും തേടിക്കൊണ്ടിരിക്കുകയാണ്. ​

'ഇത് ഭരണപരാജയമാണ്. അന്തരീക്ഷം സംഘർഷഭരിതമാകുന്നതിന് മുമ്പ് ഞങ്ങൾ അധികാരികളോട് പോയി രൂക്ഷമാകുന്നതിന് മുമ്പ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ശരിയായ നടപടികൾ ഉചിതമായ സമയത്ത് എടുത്തിരുന്നുവെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. മോനു മനേസർ ഇവിടെയുണ്ട് എന്ന അഭ്യൂഹവും അക്രമത്തിന് കാരണമായി', നൂഹിൽ നിന്നുള്ള എംഎൽഎ ചൗധരി അഫ്താബ് അഹ്‌മദ്‌ പറഞ്ഞു.

നൂഹിലെയും ഗുരുഗ്രാമിലെയും അധികൃതർ ഹിന്ദു, മുസ്ലീം സമുദായങ്ങളുടെ പ്രതിനിധികളുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി, ശാന്തത പാലിക്കാൻ അഭ്യർഥിച്ചിരുന്നുവെങ്കിലും അക്രമങ്ങൾ തുടരുകയായിരുന്നു. ഗുഡ്‌ഗാവ് സെക്ടർ 57ലെ മുസ്ലിം പള്ളിക്ക് തീവെക്കുകയും ഇമാമിനെ വെടിവെച്ച് കൊന്നതായും റിപ്പോർട്ടുകൾ പറയുന്നു. നിരവധി കടകൾ തകർക്കുകയും ചെയ്തു. അക്രമ സംഭവങ്ങളിൽ നിരവധി പൊലീസുകാർ അടക്കം നൂറിലേറെ പേർക്ക് പരുക്കുണ്ട്.

ഇപ്പോൾ ജില്ലയിലെ മിക്കയിടത്തും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്, അക്രമത്തിന് തുടക്കമിട്ട പ്രാരംഭ സംഘർഷത്തിന്റെ കാരണം ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഉടലെടുത്ത സംഘർഷത്തിൽ പൊലീസ് നടപടിയെടുക്കാത്തത് എന്തുകൊണ്ട്, മനു മനേസറിനെ എന്തുകൊണ്ട് ഇതുവരെ കണ്ടെത്തി അറസ്റ്റ് ചെയ്തില്ല, എന്തുകൊണ്ടാണ് ഒരു സെൻസിറ്റീവ് ഏരിയയിൽ വർഗീയ സംഘർഷം മുൻകൂട്ടി കാണുന്നതിൽ പരാജയപ്പെട്ടത് തുടങ്ങിയ ചോദ്യങ്ങൾ ഉയരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

Keywords: News, National, New Delhi, Haryana violence, Monu Manesar, Bajrang Dal, Crime,  Who Is Monu Manesar? Bajrang Dal Leader At Centre Of Communal Clashes.
< !- START disable copy paste -->

Post a Comment