Engine Oil | കാർ എൻജിൻ ഓയിൽ എപ്പോഴാണ് മാറ്റേണ്ടത്? അറിയാം; ഒപ്പം ഇക്കാര്യങ്ങളും ശ്രദ്ധിക്കുക

 


ന്യൂഡെൽഹി: (www.kvartha.com) കൃത്യസമയത്ത് കാർ സർവീസ് ചെയ്യുക എന്നത് വളരെ പ്രധാനമാണ്. അതുപോലെ, കാർ ഉടമകൾ പലപ്പോഴും മറക്കുന്ന ഒരു കാര്യം വാഹനത്തിന്റെ എൻജിൻ ഓയിൽ മാറ്റുക എന്നതാണ്. ഓയിൽ മാറ്റാതിരിക്കുന്നത് കാറിന്റെ എൻജിനെ നേരിട്ട് ബാധിക്കുന്നു. എത്ര മാസങ്ങൾക്ക് ശേഷം കാറിൽ എൻജിൻ ഓയിൽ മാറ്റണം, എത്ര കിലോമീറ്ററിന് ശേഷമാണ് മാറ്റേണ്ടത്, എന്നിങ്ങനെയുള്ള സംശയങ്ങൾ പലർക്കും ഉണ്ടാകാം. വിദഗ്ധർ പറയുന്നത് ഇങ്ങനെയാണ്.

Engine Oil | കാർ എൻജിൻ ഓയിൽ എപ്പോഴാണ് മാറ്റേണ്ടത്? അറിയാം; ഒപ്പം ഇക്കാര്യങ്ങളും ശ്രദ്ധിക്കുക

എപ്പോൾ കാർ എൻജിൻ ഓയിൽ മാറ്റണം?

1200 മുതൽ 2000 വരെ സിസി കാറിൽ സെമി സിന്തറ്റിക് ഓയിൽ ആണ് ഉപയോഗിക്കുന്നതെങ്കിൽ അത് ആറ് മാസം കഴിഞ്ഞോ 6000 കിലോമീറ്ററോ (ഏതാണോ നേരത്തെ അത്) പിന്നിട്ടാൽ മാറ്റണം. നേരെമറിച്ച്, സിന്തറ്റിക് ഓയിൽ ഉപയോഗിക്കുകയാണെങ്കിൽ അത് 10 മാസം അല്ലെങ്കിൽ 10,000 കിലോമീറ്റർ (ഏതാണോ നേരത്തെ അത്) കഴിഞ്ഞാൽ മാറ്റണം. ഓരോ 2000 - 3000 കിലോമീറ്ററിലും കാറിലെ എൻജിൻ ഓയിൽ അളവ് പരിശോധിക്കുന്നത് ഉറപ്പാക്കുക.

കൃത്യസമയത്ത് ഓയിൽ മാറ്റുന്നതിന്റെ ഗുണങ്ങൾ

കൃത്യസമയത്ത് കാറിലെ എൻജിൻ ഓയിൽ മാറ്റുന്നതിലൂടെ, വാഹനത്തിന്റെ മൈലേജ് കുറയാതെ നിലനിർത്തുന്നു. എൻജിൻ ഭാഗങ്ങൾ പെട്ടെന്ന് കേടുപാടുകൾ സംഭവിക്കുന്നതും തടയുന്നു. വാഹനത്തിന്റെ പ്രകടനവും മോശമാവാതെ സൂക്ഷിക്കാനാവും. ഓയിൽ എൻജിന്റെ പ്രധാന ഭാഗങ്ങൾ ലൂബ്രിക്കേറ്റ് ചെയ്യുന്നു. എൻജിനിൽ ഒരു നിശ്ചിത സമയത്തിനുള്ളിൽ അടിഞ്ഞുകൂടുന്ന അഴുക്ക് നീക്കം ചെയ്യാനും സഹായിക്കുന്നു.
കൂടാതെ ഗുണനിലവാരമില്ലാത്ത എൻജിൻ ഓയിൽ വാഹനത്തിന് കേടുപാടുകൾ വരുത്തുമെന്ന് ശ്രദ്ധിക്കുക.

എൻജിൻ ഓയിലും കാലഹരണപ്പെടുമോ?

എൻജിൻ ഓയിലിനും നിശ്ചിത കാലഹരണ തീയതി ഉണ്ടെന്ന് പലർക്കും അറിയില്ല. സാധാരണയായി ഇതിന്റെ ആയുസ് രണ്ട് മുതൽ അഞ്ച് വർഷം വരെയാണ്. ഇതിൽ കൂടുതൽ ഉപയോഗിക്കരുത്, അല്ലാത്തപക്ഷം വാഹനത്തിന്റെ എൻജിൻ കേടായേക്കാം. വളരെ പഴയ എൻജിൻ ഓയിൽ വാങ്ങുന്നത് ഒഴിവാക്കുന്നതാണ് ബുദ്ധി.

Keywords: News, National, New Delhi, Engine Oil, Car, Automobile, Malayalam News, Lifestyle,   When Should You Change The Engine Oil For Your Car?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia