Vaishali | 'ജയമോ തോല്‍വിയോ അവനെ വലുതായി ബാധിക്കാറില്ല, എനിക്കും കൂടി പ്രചോദനമാണ് പ്രഗ്'; കൊച്ചനുജന്റെ ലോകകപിലെ നേട്ടത്തെക്കുറിച്ച് പ്രതികരിച്ച് സഹോദരി വൈശാലി

 


ചെന്നൈ: (www.kvartha.com) 'ജയമോ തോല്‍വിയോ അവനെ വലുതായി ബാധിക്കാറില്ല, എനിക്കും കൂടി പ്രചോദനമാണ് പ്രഗ്'കൊച്ചനുജന്‍ ആര്‍ പ്രഗ്‌നാനന്ദയുടെ ലോകകപിലെ നേട്ടത്തെക്കുറിച്ച് പ്രതികരിച്ച് വനിതാ ഗ്രാന്‍ഡ് മാസ്റ്ററും മൂത്ത സഹോദരിയുമായ വൈശാലി രമേഷ് ബാബു.

വൈശാലിയുടെ വാക്കുകള്‍:

200ല്‍ അധികം പേര്‍ പങ്കെടുക്കുന്ന ഒരു കടുത്ത മത്സരത്തില്‍ പ്രഗ് ഫൈനലിലെത്തുമെന്നു പോലും കരുതിയതല്ല. ഓരോ റൗന്‍ഡിലും കടുത്ത എതിരാളികളെ മറികടന്നു. ഫൈനലില്‍ അല്‍പം പിഴച്ചെങ്കിലും കാന്‍ഡിഡേറ്റ്‌സ് മത്സരങ്ങള്‍ക്കു യോഗ്യത നേടി. നോകൗട് ഫോര്‍മാറ്റില്‍ നടക്കുന്ന മത്സരത്തില്‍ പ്രഗിന്റെ നേട്ടത്തില്‍ അഭിമാനമുണ്ട്.

ശ്രമം ആണ് പ്രധാനം, ഫലം രണ്ടാമതാണ് എന്ന നിലപാടാണ് പ്രഗിന്. സാമ്പത്തികമായി അത്ര നല്ല സ്ഥിതിയിലായിരുന്നില്ല ഞങ്ങള്‍. കോചിങ്ങിനും മറ്റും പോകാന്‍ ദീര്‍ഘനേരം കാത്തിരുന്ന് ബസ് പിടിക്കണം. ചിലപ്പോള്‍ വലിയ തിരക്കാകും. സ്‌കൂളിലെ ക്ലാസിന്റെ കാര്യം ശ്രദ്ധിക്കണം. രാത്രിയില്‍ ബസ് കിട്ടാനൊക്കെ വൈകി വീട്ടില്‍ തിരിച്ചെത്താന്‍ രണ്ടു മണിക്കൂറൊക്കെ എടുക്കും. എന്നാലും അടുത്ത ദിവസം ഇതു തുടരും. അനുജന് ഇതിനൊട്ടും മടിയുണ്ടായിട്ടില്ല.

Vaishali | 'ജയമോ തോല്‍വിയോ അവനെ വലുതായി ബാധിക്കാറില്ല, എനിക്കും കൂടി പ്രചോദനമാണ് പ്രഗ്'; കൊച്ചനുജന്റെ ലോകകപിലെ നേട്ടത്തെക്കുറിച്ച് പ്രതികരിച്ച് സഹോദരി വൈശാലി

പൈസയുടെ ബുദ്ധിമുട്ടൊക്കെ അറിയാന്‍ ഞങ്ങള്‍ക്കു പ്രായമായിട്ടില്ല. അച്ഛനും അമ്മയും കൂടിയാണ് അതൊക്കെ നോക്കുന്നത്. ഒരുമിച്ച് പരിശീലന കാംപിലേക്കു പോയിരുന്ന കാലത്തെക്കുറിച്ച് വൈശാലി പറയുന്നു. അതിവേഗം വളര്‍ന്നു വലുതായ അനുജനില്‍നിന്ന് പഠിച്ച ഏറ്റവും വലിയ പാഠം എന്താണെന്നു ചോദിച്ചാല്‍ വൈശാലി പറയും: 'നെവര്‍ ഗിവ് അപ്'.

Keywords:  'We Are Very Proud': Praggnanandhaa's Sister Vaishali Reacts To Pragg's Historic Display, Chennai, News, We Are Very Proud, Sister Vaishali,  Pragg's Historic Display, Chess, Financial Back ground, Study, School, Parents, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia