MB Rajesh | കണ്ണൂര്‍ കോര്‍പറേഷനില്‍ മന്ത്രി എംബി രാജേഷിന് ഊഷ്മളമായ സ്വീകരണം; ഓഫീസ് കെട്ടിട നിര്‍മാണം, മലിനജല ശുദ്ധീകരണ പ്ലാന്റ്, ചേലോറ മാലിന്യ സംസ്‌കരണ കേന്ദ്രം എന്നിവ സന്ദര്‍ശിച്ചു

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ കോര്‍പറേഷന്റെ പുതിയ ആസ്ഥാനമന്ദിര നിര്‍മാണം നടക്കുന്ന സ്ഥലവും കോര്‍പറേഷന്‍ ഓഫീസും പടന്നപ്പാലത്തെ മലിനജല ശുദ്ധീകരണ പ്ലാന്റും ചേലോറ ട്രഞ്ചിംഗ് ഗ്രൗന്‍ഡിലെ ലെഗസി വേസ്റ്റും നീക്കം ചെയ്യുന്ന പ്രവൃത്തിയുടെ പുരോഗതിയും തദ്ദേശസ്വയംഭരണ - എക്സൈസ് വകുപ്പു മന്ത്രി സന്ദര്‍ശിച്ചു വിലയിരുത്തി.

ആസ്ഥാന മന്ദിര നിര്‍മാണത്തില്‍ സമീപകാലത്ത് ഉണ്ടായ മെല്ലെപ്പോക്ക് മേയര്‍ അഡ്വ ടി ഒ മോഹനന്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അമൃത് പദ്ധതിയില്‍ ഉള്‍പെടുത്തി 23 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന പടന്നപ്പാലത്തെ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ പ്രവൃത്തി 95 ശതമാനത്തിലധികം പൂര്‍ത്തിയാക്കിയതില്‍ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി. ഇത്തരം പ്ലാന്റുകളുമായി ബന്ധപ്പെട്ട് സമൂഹത്തിലുള്ള പരമ്പരാഗത ധാരണകളെ തിരുത്തുന്നതിന് ഇത്തരം പ്ലാന്റുകളുടെ പ്രവര്‍ത്തനം സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇതിന്റെ പരിസരം മനോഹരമായ പൂന്തോട്ടമായി പരിപാലിച്ച് ജനങ്ങളെ ആകര്‍ഷിക്കുന്ന സംവിധാനമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. പ്ലാന്റ് സ്ഥാപിക്കുന്നത് രൂക്ഷമായ ദുര്‍ഗന്ധം ഉണ്ടാകുമെന്ന് പ്രചരണം അസ്ഥാനത്താണ്.

പ്ലാന്റ് അടുത്ത മാസത്തോടെ ഉദ്ഘാടനം ചെയ്യാനാകും. ഇതോടെ ഏറ്റവും നൂതനമായ ആര്‍ എം ബി ആര്‍ ടെക്നോളജിയോടെ മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുന്ന കേരളത്തിലെ ആദ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനമായി കണ്ണൂര്‍ കോര്‍പറേഷന്‍ മാറും.

തുടര്‍ന്ന് ചേലോറയിലെ ട്രഞ്ചിംഗ് ഗ്രൗന്‍ഡ് സന്ദര്‍ശിച്ച് ലെഗസി വേസ്റ്റ് നീക്കം ചെയ്യുന്ന പ്രവൃത്തിയും പ്ലാസ്റ്റിക് സംസ്‌കരണ പ്രവര്‍ത്തനങ്ങളും മന്ത്രി വിലയിരുത്തി. വിന്‍ഡ്രോ കംപോസ്റ്റിംഗ് സംവിധാനവും തുമ്പൂര്‍മൊഴി മോഡലും കൂടുതല്‍ വ്യാപിപ്പിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ലെഗസി വേസ്റ്റ് നീക്കം ചെയ്യുന്ന പ്രവൃത്തി 60 ശതമാനം പൂര്‍ത്തിയാക്കിയതായി റിപോര്‍ട് ചെയ്തിട്ടുണ്ടെന്നും മഴക്കാലം കഴിഞ്ഞാല്‍ ഉടന്‍ പ്രവൃത്തി പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

MB Rajesh | കണ്ണൂര്‍ കോര്‍പറേഷനില്‍ മന്ത്രി എംബി രാജേഷിന് ഊഷ്മളമായ സ്വീകരണം; ഓഫീസ് കെട്ടിട നിര്‍മാണം, മലിനജല ശുദ്ധീകരണ പ്ലാന്റ്, ചേലോറ മാലിന്യ സംസ്‌കരണ കേന്ദ്രം എന്നിവ സന്ദര്‍ശിച്ചു

മന്ത്രിയോടൊപ്പം വിവിധ സ്ഥലങ്ങളില്‍ മേയര്‍ അഡ്വ ടി ഒ മോഹനന്‍, നഗരകാര്യ ഡയറക്ടര്‍ അലക്സ് വര്‍ഗീസ് ഐ എ എസ്, ഡെപ്യൂടി മേയര്‍ കെ ശബീന ടീചര്‍, സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്‍മാരായ പി ശമീമ ടീചര്‍, എം പി രാജേഷ്, അഡ്വ. പി ഇന്ദിര, സിയാദ് തങ്ങള്‍, സുരേഷ് ബാബു എളയാവൂര്‍, ജില്ലാ ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍, കൗണ്‍സിലര്‍മാരായ കെ പ്രദീപന്‍, കെ പി അബ്ദുര്‍ റസാഖ്, അശ്റഫ് ചിറ്റുള്ളി, ശ്രീജ ആരംഭന്‍, പി പി ബീബി, എ ഉമൈബ, പി കൗലത്ത്, ശ്രീലത വി കെ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

Keywords:  Warm welcome to Minister MB Rajesh at Kannur Corporation, Kannur, News, Politics, Warm Welcome, Minister MB Rajesh, Visit, Rain Season, Inauguration, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia