Vigilance Raid | അമിത ഫീസ് ഈടാക്കുന്നതായി പരാതി; 130-ലധികം അക്ഷയ കേന്ദ്രങ്ങളില്‍ ഒരേസമയം വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

 


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധനയുമായി വിജിലന്‍സ്. അമിത ഫീസ് ഈടാക്കി പൊതുജനങ്ങളെ ചൂഷണം ചെയ്യുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാലാണ് നടപടി. 'ഓപറേഷന്‍ ലസേവ്' എന്ന പേരിലാണ് 130-ലധികം അക്ഷയ കേന്ദ്രങ്ങളില്‍ ഒരേസമയം പരിശോധന നടക്കുന്നത്. 

രാവിലെ 11 മണിയോടെയാണ് പരിശോധന ആരംഭിച്ചത്. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങളാണ് റെയ്ഡ്. സര്‍കാര്‍ നിശ്ചയിച്ച നിരക്ക് പാലിക്കപ്പെടുന്നില്ലെന്നും സേവനങ്ങള്‍ക്കായി അക്ഷയ സെന്റര്‍ നടത്തിപ്പുകാര്‍ പൊതുജനങ്ങളില്‍നിന്ന് അമിത തുക ഈടാക്കുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചിരുന്നുവെന്നാണ് ആരോപണം.

അക്ഷയ കേന്ദ്രങ്ങളുടെ സുതാര്യത പരിശോധിച്ച് ഉറപ്പുവരുത്താന്‍ ചുമതലപ്പെട്ട ജില്ലാ അക്ഷയ പ്രോജക്ട് ഓഫീസര്‍മാര്‍ അക്ഷയ സെന്റര്‍ നടത്തിപ്പുകാരില്‍ നിന്ന് കൈക്കൂലി വാങ്ങി ഇത്തരം അഴിമതികള്‍ക്കും ക്രമക്കേടുകള്‍ക്കും കൂട്ടുനില്‍ക്കുന്നതായും ആക്ഷേപമുണ്ട്. ഇതേത്തുടര്‍ന്നാണ് വിജിലന്‍സ് നടപടി. വിജിലന്‍സ് ഡയറക്ടര്‍ ടി കെ വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധന നടക്കുന്നത്.

Vigilance Raid | അമിത ഫീസ് ഈടാക്കുന്നതായി പരാതി; 130-ലധികം അക്ഷയ കേന്ദ്രങ്ങളില്‍ ഒരേസമയം വിജിലന്‍സിന്റെ മിന്നല്‍ പരിശോധന


Keywords:  News, Kerala, Kerala-News, Thiruvananthapuram, Vigilance, Raid, Akshaya Centers, Kerala, Complaint, News-Malayalam, Vigilance Raid in Akshaya centers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia