Toll Tax | റോഡിൽ ടോൾ നികുതി അടക്കേണ്ടതില്ലാത്തവരും ഉണ്ട്! ആരൊക്കെയാണെന്ന് അറിയാമോ? പട്ടിക കാണാം

 


ന്യൂഡെൽഹി: (www.kvartha.com) നിങ്ങൾ കാറിലോ മറ്റേതെങ്കിലും വാഹനത്തിലോ ദേശീയ പാതയിലൂടെ സഞ്ചരിക്കുകയാണെങ്കിൽ വഴിയിൽ പലതവണ ടോൾ ബൂത്തിലൂടെ കടന്നുപോകേണ്ടതുണ്ട്. ഇവിടെ നിശ്ചിത തുക നൽകണം. ഇതിനെയാണ് ടോൾ നികുതി എന്ന് പറയുന്നത്. ചില റോഡുകളോ പാലങ്ങളോ ഉപയോഗിക്കുന്ന വാഹനങ്ങൾക്കുള്ള യൂസർ ഫീയാണ് ടോൾ നികുതി.

Toll Tax | റോഡിൽ ടോൾ നികുതി അടക്കേണ്ടതില്ലാത്തവരും ഉണ്ട്! ആരൊക്കെയാണെന്ന് അറിയാമോ? പട്ടിക കാണാം

ടോൾ നികുതി മുഖേന സർക്കാർ റോഡ്, പാലം നിർമാണച്ചെലവ് വാഹന യാത്രക്കാരിൽ നിന്ന് കണ്ടെത്തുന്നു. നാല് ചക്ര വാഹനങ്ങളിൽ നിന്ന് (കാർ, ബസ്, ട്രെക്ക് മുതലായവ) ടോൾ നികുതി ഈടാക്കുന്നു. വാഹനത്തിന്റെ തരം, യാത്ര ചെയ്ത ദൂരം, സമയം എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ടോൾ നിരക്ക് നിർണയിക്കുന്നത്. എന്നാൽ ഹൈവേയിൽ യാത്ര ചെയ്യുമ്പോൾ ടോൾ നികുതി നൽകേണ്ടതില്ലാത്ത ചിലരുണ്ട്.

ഇന്ത്യയിൽ ടോൾ നൽകുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ

ഇന്ത്യയുടെ രാഷ്ട്രപതി
പ്രധാന മന്ത്രി
ചീഫ് ജസ്റ്റിസ്
ഉപരാഷ്ട്രപതി
സംസ്ഥാന ഗവർണർ
കേന്ദ്ര കാബിനറ്റ് മന്ത്രി

സുപ്രീം കോടതി ജഡ്‌ജ്‌
ലോക്‌സഭാ സ്പീക്കർ
കേന്ദ്ര സഹമന്ത്രി
സംസ്ഥാന മുഖ്യമന്ത്രി
കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർ
സംസ്ഥാന നിയമസഭയുടെ സ്പീക്കർ
ഹൈക്കോടതി ചീഫ് ജസ്റ്റിസ്

സംസ്ഥാനത്തിന്റെ ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ
ഇന്ത്യാ ഗവൺമെന്റിന്റെ സെക്രട്ടറി
നിയമസഭാംഗം
സൈന്യാധിപൻ
വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ്
ബന്ധപ്പെട്ട സംസ്ഥാനത്തിനുള്ളിലെ സംസ്ഥാന സർക്കാരിന്റെ ചീഫ് സെക്രട്ടറി
എംഎൽഎ
സംസ്ഥാന സന്ദർശനങ്ങളിൽ വിദേശ പ്രമുഖർ

ഇവർക്കും ഇളവ്

കൂടാതെ ആംബുലൻസുകൾ, പൊലീസ് വാഹനങ്ങൾ, ഫയർ ഫോഴ്‌സ്, നാവികസേന, സൈന്യം, വ്യോമസേന തുടങ്ങിയ പ്രതിരോധ സേനയുടെ വാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ തുടങ്ങിയ ചില വാഹനങ്ങളെയും ടോൾ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒപ്പം, പ്രദേശവാസികൾക്കും സാധാരണ ഉപഭോക്താക്കൾക്കും കിഴിവുകൾ നൽകാമെന്നും വ്യവസ്ഥയുണ്ട്. നിലവിലെ നിയമം അനുസരിച്ച്, ദേശീയ പാതയിലെ ടോൾ ബൂത്തിന് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വാഹന ഉടമകൾക്ക് അപേക്ഷിച്ചാൽ ടോൾ നികുതി ഒഴിവാക്കാം. ഇതിന് താമസ സ്ഥിരീകരണം ഉൾപ്പെടെ ആവശ്യമായ എല്ലാ അനുബന്ധ രേഖകളും ആവശ്യപ്പെടാം.

Keywords: News, National, New Delhi, Toll Tax, NHAI, Vehicles, Lifestyle,   Toll Tax: List of Exempted Vehicles.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia