Consolation Prize | ബ്രഹ്മപുരം മാലിന്യനിക്ഷേപ കേന്ദ്രത്തിലെ തീപ്പിടിത്തം; അഗ്നിരക്ഷാസേനയിലെ ഉദ്യോഗസ്ഥര്‍ക്ക് 5000 രൂപ പാരിതോഷികം

 


തിരുവനന്തപുരം: (www.kvartha.com) ബ്രഹ്മപുരം മാലിന്യനിക്ഷേപ കേന്ദ്രത്തിലെ തീപ്പിടിത്തം നിയന്ത്രിക്കാന്‍ സഹായിച്ച അഗ്നിരക്ഷാസേനയിലെ സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍കാര്‍. 
5000 രൂപവീതം സമ്മാനം നല്‍കാന്‍ തീരുമാനമായി. ഈ വരുന്ന സെപ്റ്റംബര്‍ അഞ്ചിന് 410 സേനാംഗങ്ങള്‍ക്ക് തുക കൈമാറും. 

ബ്രഹ്മപുരത്ത് ആദ്യത്തെ നാല് ദിവസം അഗ്നിരക്ഷാസേന ഒറ്റയ്ക്കാണ് തീ അണയ്ക്കാന്‍ പരിശ്രമിച്ചത്. പിന്നീടാണ് സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാരെ സഹായത്തിനായി വിളിച്ചത്. സ്ത്രീകള്‍ ഉള്‍പെടെ 410 പേരാണ് ബ്രഹ്മപുരത്തെത്തിയത്. ഇവര്‍ക്കായി സര്‍കാര്‍ വാഹനങ്ങള്‍ ഏര്‍പെടുത്തി. പ്രതിഫലം ആഗ്രഹിക്കാതെ അഗ്നിരക്ഷാസേനയെ സഹായിച്ചതിലാണ് 5000 രൂപ സമ്മാനം നല്‍കാന്‍ തീരുമാനിച്ചത്.

അഗ്നിരക്ഷാസേനയെ സഹായിക്കാനായി ഓരോ സ്റ്റേഷനിലും തിരഞ്ഞെടുക്കുന്ന സന്നദ്ധ പ്രവര്‍ത്തകരാണ് സിവില്‍ ഡിഫന്‍സ് സേനയിലുള്ളത്. ഇപ്പോള്‍ ഓരോ ഫയര്‍ സ്റ്റേഷനിലും 50 സന്നദ്ധ പ്രവര്‍ത്തകരാണുള്ളത്. ഇത് നൂറായി വര്‍ധിപ്പിക്കാനുള്ള ശിപാര്‍ശ സര്‍കാര്‍ അംഗീകരിച്ചു. 

2019ലാണ് സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാരെ സേനയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചത്. 2019 ഓഗസ്റ്റില്‍ ഉത്തരവിറങ്ങി. ആറ് ദിവസത്തെ സ്റ്റേഷന്‍ പരിശീലനവും ആറ് ദിവസത്തെ ജില്ലാതല പരിശീലനവും മൂന്ന് ദിവസത്തെ സംസ്ഥാനതല പരിശീലനവുമാണ് നല്‍കുന്നത്. സേനയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന 18 വയസ് കഴിഞ്ഞവര്‍ക്ക് അഗ്നിരക്ഷാസേനയുടെ വെബ്‌സൈറ്റില്‍ രെജിസ്റ്റര്‍ ചെയ്യാം. 15 ദിവസത്തെ പരിശീലനത്തിനുശേഷം പാസിങ് ഔട് പരേഡുമുണ്ട്. നിലവില്‍ 6300 പേരാണ് പരിശീലനം നേടിയത്. ഇത് 12600 ആയി ഉയര്‍ത്താനാണ് തീരുമാനം.

Consolation Prize | ബ്രഹ്മപുരം മാലിന്യനിക്ഷേപ കേന്ദ്രത്തിലെ തീപ്പിടിത്തം; അഗ്നിരക്ഷാസേനയിലെ ഉദ്യോഗസ്ഥര്‍ക്ക് 5000 രൂപ പാരിതോഷികം


Keywords:  News, Kerala, Kerala-News, News-Malayalam, Thiruvanathapuram, Civil Defense Volunteers, Prize, Heroic Efforts, Brahmapuram Landfill Fire, Thiruvanathapuram: Civil Defense Volunteers Receive Rs 5000 Prize for Heroic Efforts in Controlling Brahmapuram Landfill Fire.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia