Attacked | തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം: യുവാവിന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തശേഷം തിരികെ നല്‍കാന്‍ ഭീഷണിപ്പെടുത്തി കാലില്‍ പിടിപ്പിച്ചതായി പരാതി; 'മുത്തം വെയ്ക്കാനും നിര്‍ബന്ധിച്ചു'

 


തിരുവനന്തപുരം: (www.kvartha.com) തലസ്ഥാനത്ത് ഗുണ്ടകളുടെ ആക്രമണത്തില്‍ യുവാവിന് പരുക്കേറ്റതായി പരാതി. തുമ്പ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. യുവാവിന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തശേഷം തിരികെ നല്‍കാനായി ഭീഷണിപ്പെടുത്തി കാലില്‍ പിടിപ്പിച്ചതായും കാലില്‍ മുത്തണമെന്നും ഗുണ്ടാനേതാവ് ആവശ്യപ്പെട്ടതായി പരാതി.

എയര്‍പോര്‍ട് ഡാനി എന്ന ഗുണ്ടാനേതാവാണ് അക്രമത്തിന് പിന്നിലെന്നും ഡാനിയും പത്തംഗ സംഘവുമാണ് യുവാവിനെ ഭീഷണിപ്പെടുത്തിയെന്നുമാണ് വിവരം. ഇയാള്‍ക്ക് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്ന് യുവാവ് ആരോപിച്ചു. സംഭവത്തില്‍ യുവാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇതിന് മുമ്പ് അന്തപുരി ആശുപത്രിക്ക് സമീപംവെച്ച് യുവാവിനെ ഡാനി മര്‍ദിച്ചിരുന്നു. പിന്നീട് യുവാവിന്റെ ഫോണ്‍ എടുത്തുകൊണ്ടുപോയി. ഈ ഫോണ്‍ തിരികെ നല്‍കാമെന്ന് പറഞ്ഞാണ് ഡാനി യുവാവിനെ വീണ്ടും വിളിപ്പിക്കുന്നതെന്ന് യുവാവിന്റെ പരാതിയില്‍ പറയുന്നു.

ഫോണ്‍ തരണമെങ്കില്‍ കാലില്‍ പിടിച്ച് മുത്തണമെന്ന് ഗുണ്ടാ നേതാവ് ആക്രോശിച്ചുവെന്നും പിന്നീട് ബലമായി കാല് പിടിപ്പിക്കുകയും ചെയ്തുവെന്നും മൊഴി നല്‍കി.

Attacked | തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം: യുവാവിന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തശേഷം തിരികെ നല്‍കാന്‍ ഭീഷണിപ്പെടുത്തി കാലില്‍ പിടിപ്പിച്ചതായി പരാതി; 'മുത്തം വെയ്ക്കാനും നിര്‍ബന്ധിച്ചു'


Keywords: News, Kerala, Kerala-News, Crime, Crime-News, Thiruvananthapuram, Young Man, Attacked, Gangsters, Mobile Phone, Thiruvananthapuram: Young man attacked by gangsters. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia