Arrested | സഹോദരിമാരായ 10 ഉം, 12 ഉം വയസുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; മുന്‍ സൈനികന്‍ അറസ്റ്റില്‍

 


തിരുവനന്തപുരം: (www.kvartha.com) പൂവാര്‍ ഗ്രാമ പഞ്ചായത് പരിധിയിലെ 10 ഉം, 12 ഉം വയസുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ മുന്‍ സൈനികനായ പൂവാര്‍ ഗ്രാമ പഞ്ചായത് പരിധിയിലെ ഷാജി (56) പിടിയിലായി. സ്‌കൂളില്‍ കുട്ടികള്‍ക്ക് നടത്തിയ കൗണ്‍സലിംഗിനിടെയാണ് ഞെട്ടിക്കുന്ന പീഡന വിവരങ്ങള്‍ പുറത്ത് വന്നത്. 

പൊലീസ് പറയുന്നത്: അഞ്ചാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന സഹോദരിമാരെയാണ് ക്രൂരമായി ലൈംഗിക പീഡിനത്തിനിരയാക്കിയത്. കൗണ്‍സിലിങ്ങിനിടെ സഹോദരിമാരില്‍ മൂത്ത പെണ്‍കുട്ടിയാണ് പീഡന വിവരം പറഞ്ഞത്. വനിതാ ശിശുവികസന കേന്ദ്രത്തില്‍ നിന്നുള്ള കൗണ്‍സലര്‍ കഴിഞ്ഞ ദിവസമാണ് സ്‌കൂളിലെത്തിയത്. 

പിന്നീട് സംശയം തോന്നിയ കൗണ്‍സിലര്‍ ഇളയ കുട്ടിയെയും വിളിച്ച് വരുത്തി ചോദിച്ചറിഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ക്രൂര ലൈംഗിക പീഡനമാണ് 10 വയസ് പ്രായമുള്ള ഇളയ പെണ്‍കുട്ടി നേരിട്ടത്. മാനസികമായും ശാരീരികമായും കുട്ടി വളരെ മോശമായ അവസ്ഥയിലാണ്. 

കുട്ടികളുടെ കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥ മുതലെടുത്താണ് പ്രതി വീട്ടിലെത്തി പീഡിപ്പിച്ചത്. മാതാപിതാക്കള്‍ക്ക് ഇയാള്‍ പണം സഹായം നല്‍കിയിരുന്നു. ഇത് മുതലെടുത്ത് മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിലെത്തുന്ന പ്രതി കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. കൗണ്‍സിലര്‍ വിവരം സ്‌കൂളിലെ അധ്യാപകരെയും പിന്നീട് പൊലീസിനെയും അറിയിക്കുകയായിരുന്നു.

Arrested | സഹോദരിമാരായ 10 ഉം, 12 ഉം വയസുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; മുന്‍ സൈനികന്‍ അറസ്റ്റില്‍


Keywords: News, Kerala, Kerala-News, Thiruvananthapuram-News, Thiruvananthapuram, Minor Girls, Sisters, Assaulted, Poovar, Thiruvananthapuram: Minor sisters assaulted at Poovar. 

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia