Suspended | കെഎസ്ആര്‍ടിസി ബസില്‍ ബന്ധുവായ വനിതാസുഹൃത്തിനൊപ്പം ഇരുന്നതിന് യുവാവിനെ മര്‍ദിച്ചെന്ന പരാതി; കന്‍ഡക്ടര്‍ക്ക് സസ്പെന്‍ഷന്‍

 


തിരുവനന്തപുരം: (www.kvartha.com) വെളളറടയില്‍ ബന്ധുവായ വനിതാസുഹൃത്തിനൊപ്പം ബസില്‍ ഇരുന്നതിന് യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കന്‍ഡക്ടര്‍ക്കെതിരെ നടപടി. വെള്ളറട ഡിപോയിലെ സുരേഷ് കുമാറിനെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സുരേഷിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ ചട്ടലംഘനമെന്നാണ് കെഎസ്ആര്‍ടിസിയുടെ കണ്ടെത്തല്‍. സംഭവത്തില്‍ മന്ത്രി അന്വേഷണം ആവശ്യപ്പെട്ടിരുന്നു. 

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വെള്ളറടയില്‍ യാത്രക്കാരന് കെഎസ്ആര്‍ടിസി ബസില്‍ മറ്റു യാത്രക്കാര്‍ നോക്കിനില്‍ക്കെ കന്‍ഡക്ടറുടെ മര്‍ദനമേറ്റത്. ബാലരാമപുരം സിസിലിപുരം സ്വദേശിയായ ഋതിക് കൃഷ്ണനെ (23)യാണ് സുരേഷ് കുമാര്‍ മര്‍ദിച്ചത്. 

ആദ്യം ടികറ്റ് മെഷീന്‍ ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും, പിന്നീട് അടിച്ചു തറയിലേക്ക് തള്ളിയിടുകയും ചെയ്തതായാണ് യുവാവ് പരാതിയില്‍ പറയുന്നത്. ഇരുവരും ഒരുമ്മിച്ചിരിക്കുന്നത് കണ്ട കന്‍ഡക്ടര്‍ യുവാവിനോട് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് തയ്യാറാകാതിരുന്ന ഋതിക് കൃഷ്ണനെ കന്‍ഡക്ടര്‍ അസഭ്യം പറയുകയും അക്രമിക്കുകയുമായിരുന്നുവെന്നാണ് വിവരം.

യുവാവ് നല്‍കിയ പരാതിയില്‍ കാട്ടാക്കട പൊലീസ് സുരേഷ് കുമാറിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ മുന്‍പും വകുപ്പുതല ശിക്ഷാ നടപടി നേരിട്ടയാളാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ബസിനുള്ളില്‍ കന്‍ഡക്ടര്‍ യുവാവിനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യം യാത്രക്കാരിലൊരാള്‍ പകര്‍ത്തി സാമൂഹികമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതോടെ സംഭവം വിവാദമായിരുന്നു.

Suspended | കെഎസ്ആര്‍ടിസി ബസില്‍ ബന്ധുവായ വനിതാസുഹൃത്തിനൊപ്പം ഇരുന്നതിന് യുവാവിനെ മര്‍ദിച്ചെന്ന പരാതി; കന്‍ഡക്ടര്‍ക്ക് സസ്പെന്‍ഷന്‍


Keywords:  News, Kerala, Kerala-News, News-Malayalam, Thiruvananthapuram, KSRTC Conductor, Suspended, Passenger, Thiruvananthapuram: KSRTC conductor Suresh Kumar suspended.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia