Railway | നോര്‍ത്ത് വെസ്റ്റേണ്‍ സോണില്‍ മികച്ച ഗുണ നിലവാരമുള്ള ഭക്ഷണം ലഭിക്കുന്ന റെയില്‍വേ സ്റ്റേഷനുകള്‍ ഏതൊക്കെയാണെന്നറിയാമോ? എല്ലാം ഒരു സംസ്ഥാനത്ത്!

 


ജയ്പൂര്‍: (www.kvartha.com) അടുത്തിടെ നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലുള്ള ആറ് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് മികച്ച ഗുണ നിലവാരമുള്ള ഭക്ഷണം നല്‍കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഈ റെയില്‍വേ സ്റ്റേഷനുകളെല്ലാം രാജസ്താനിലാണ് സ്ഥിതി ചെയ്യുന്നത്. ജയ്പൂര്‍, ബിക്കാനീര്‍, ഗാന്ധിനഗര്‍ ജയ്പൂര്‍, ജോധ്പൂര്‍, അജ്മീര്‍, അല്‍വാര്‍ എന്നീ സ്റ്റേഷനുകള്‍ക്കാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്.
            
Railway | നോര്‍ത്ത് വെസ്റ്റേണ്‍ സോണില്‍ മികച്ച ഗുണ നിലവാരമുള്ള ഭക്ഷണം ലഭിക്കുന്ന റെയില്‍വേ സ്റ്റേഷനുകള്‍ ഏതൊക്കെയാണെന്നറിയാമോ? എല്ലാം ഒരു സംസ്ഥാനത്ത്!

ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന രാജസ്താനിലെ ആദ്യത്തെ സ്റ്റേഷന്‍ ജയ്പൂര്‍ ആണ്. ഈ സ്റ്റേഷനുകള്‍ക്ക് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ആറ് മാസമായി ജയ്പൂര്‍ മെഡിക്കല്‍ എഫ്എസ്എസ്എഐ, നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ ടീം, ഫുഡ് സേഫ്റ്റി കമ്മീഷണര്‍ എന്നിവര്‍ ഈ സ്റ്റേഷനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം ഘട്ടം ഘട്ടമായി നിരീക്ഷിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയായിരുന്നു.

സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടി ഈ സ്റ്റേഷനുകളില്‍ ഒരുപാട് മാറ്റം വരുത്തിയിട്ടുണ്ട്. ശുചിത്വം, പോഷക ഭക്ഷണം,താപനിലയുടെ സന്തുലിതാവസ്ഥ, അടുക്കളയിലെ എണ്ണയെ പിന്നീട് ബയോ ഡീസലാക്കി മാറ്റുക എന്നിങ്ങനെ ഒരുപാട് മാറ്റങ്ങള്‍ ഈ സ്റ്റേഷനുകളില്‍ വരുത്തി. പ്രീ-ഓഡിറ്റിലും ഫൈനല്‍ ഓഡിറ്റിലും ജയ്പൂര്‍ സ്റ്റേഷന് 2 വര്‍ഷത്തേക്ക് ഈറ്റ് റൈറ്റ് സ്റ്റേഷന്‍ പദവി നല്‍കിയിട്ടുണ്ട്.

ഇതിന് മുമ്പും രാജ്യത്തെ വിവിധ സ്റ്റേഷനുകള്‍ക്ക് ഈ പദവി നല്‍കിയിട്ടുണ്ട്. ആനന്ദ് വിഹാര്‍ ടെര്‍മിനല്‍, ഛത്രപതി ശിവജി ടെര്‍മിനല്‍, മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍, വഡോദര റെയില്‍വേ സ്റ്റേഷന്‍, ചണ്ഡീഗഡ് റെയില്‍വേ സ്റ്റേഷന്‍, ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Keywords: Railway Station, India, Food, Certificate, Rajasthan, Jaipur, FSSI, Malayalam News, Indian Railway, These railway stations gets Eat Right certificates. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia