Maid Arrested | വീട്ടില്‍ നിന്നും വജ്രാഭരണങ്ങള്‍ ഉള്‍പെടെ മോഷ്ടിച്ചെന്ന കേസില്‍ വീട്ടുവേലക്കാരി അറസ്റ്റില്‍; പിടിയിലായത് സേലം സ്വദേശിനി

 


തലശേരി: (www.kvartha.com) ചിറക്കരയില്‍ ജോലിക്ക് നിന്ന വീട്ടില്‍ നിന്നും വജ്രം ഉള്‍പെടെയുളള സ്വര്‍ണാഭരണങ്ങള്‍  മോഷ്ടിച്ചെന്ന കേസില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍. തമിഴ്‌നാട് സേലം സ്വദേശിനി വിജയലക്ഷ്മിയെയാണ്  തലശേരി എസ് ഐ സജേഷ് സി ജോസും സംഘവും അറസ്റ്റ് ചെയ്തത്. 

പൊലീസ് പറയുന്നത്: ചിറക്കരയിലുളള ആരിഫയുടെ വീട്ടില്‍ നിന്ന് ആറുപവന്‍ സ്വര്‍ണാഭരണങ്ങളും വജ്രാഭരണങ്ങളും ഉള്‍പെടെ അഞ്ചുലക്ഷം രൂപയുടെ മോഷണം നടത്തിയതിനാണ് വിജയലക്ഷ്മിയെ പൊലീസ് വ്യാഴാഴ്ച (03.08.2023) രാവിലെ പിടികൂടിയത്. 

ആരിഫയുടേതുള്‍പെടെ പ്രദേശത്തെ വീടുകളില്‍ ഇവര്‍ ജോലി ചെയ്തുവരികയായിരുന്നു. മോഷ്ടിച്ചെടുത്ത സ്വര്‍ണം എരഞ്ഞോളിയിലെ ഒരു കടയുടെ പിറകില്‍ ബകറ്റി(Bucket)നുള്ളില്‍ സോപു(Soap)പെട്ടിയിലാക്കി സൂക്ഷിച്ച നിലയിലാണ് പൊലീസ് കണ്ടെടുത്തത്. 

ഇത്തരത്തില്‍ വിജയലക്ഷ്മി മറ്റുസ്ഥലങ്ങളില്‍ മോഷണം നടത്തിയിരുന്നുവെന്നോയെന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തതിനുശേഷം തലശേരി കോടതിയില്‍ ഹാജരാക്കും.

Maid Arrested | വീട്ടില്‍ നിന്നും വജ്രാഭരണങ്ങള്‍ ഉള്‍പെടെ മോഷ്ടിച്ചെന്ന കേസില്‍ വീട്ടുവേലക്കാരി അറസ്റ്റില്‍; പിടിയിലായത് സേലം സ്വദേശിനി


Keywords:  News, Kerala, Kerala-News, Local-News, Regional-News, Thalassery, Housemaid, Arrested Theft, Diamond, Jewellery, Thalassery: Housemaid arrested for stealing diamond jewellery. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia