Bribe | 'അഴിമതിക്കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായതിന് പിന്നാലെ മേയറായ ഭാര്യയെ പുറത്താക്കി'

 


ജയ്പുര്‍: (www.kvartha.com) അഴിമതിക്കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായതിന് പിന്നാലെ മേയറായ ഭാര്യയെ പുറത്താക്കി. ജയ്പുര്‍ ഹെറിറ്റേജ് മുനിസിപല്‍ കോര്‍പറേഷന്‍ മേയര്‍ മുനേഷ് ഗുര്‍ജറിനെയാണ് പുറത്താക്കിയത്. ശനിയാഴ്ച അര്‍ധരാത്രിയിലാണ് സംസ്ഥാന സർക്കാർ മേയറെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയത്. ഇവരുടെ ഭര്‍ത്താവ് സുശീൽ ഗുര്‍ജറിനെയാണ് കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്തത്. കോര്‍പറേഷനിലെ 43-ാം വാർഡിൽ നിന്നുള്ള അംഗമാണ് മുനേഷ് ഗുര്‍ജർ. വാർഡ് മെമ്പർ സ്ഥാനത്ത് നിന്നും ഇവരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അഴിമതി വിരുദ്ധ വിഭാഗം സുശീല്‍ ഗുര്‍ജറിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. വസതിയില്‍ വച്ച് മേയറുടെ സാന്നിധ്യത്തിലാണ് ഭര്‍ത്താവ് കൈക്കൂലി വാങ്ങിയതെന്നും അഴിമതിക്ക് മേയര്‍ കൂട്ടുനിന്നുവെന്നുമാണ് ആരോപണം. മാത്രമല്ല ഇവരുടെ വീട്ടില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച 40 ലക്ഷം രൂപയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

സുശീര്‍ ഗുര്‍ജറിനെ കൂടാതെ അഴിമതി വിരുദ്ധ വിഭാഗം മറ്റു രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പരാതിക്കാരനില്‍നിന്നു രണ്ടുലക്ഷം രൂപ സുശില്‍ ഗുര്‍ജറിന്റെ സുഹൃത്തുക്കളായ അനില്‍ ദുബെ, നാരായണ്‍ സിങ് എന്നിവര്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് മേയറുടെ വസതിയിലെത്തി പണം കൈമാറി. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ നാരായണ്‍ സിങ്ങിന്റെ വീട്ടില്‍ നിന്ന് എട്ടു ലക്ഷം രൂപയും പിടിച്ചെടുത്തു. നോടെണ്ണല്‍ യന്ത്രവും പ്രതികളുടെ കയ്യില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

Bribe | 'അഴിമതിക്കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായതിന് പിന്നാലെ മേയറായ ഭാര്യയെ പുറത്താക്കി'


Keywords:  'She Was Home': Jaipur Mayor Sacked After Husband Caught Taking Bribe, Jaipur, News, Bribe Case, Sacked, Mayor, Allegation, Seized, Arrested, Raid, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia