Clash | കോട്ടയം സിഎംഎസ് കോളജില്‍ സംഘര്‍ഷം; എസ് എഫ് ഐ-കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

 


കോട്ടയം: (www.kvartha.com) സി എം എസ് കോളജില്‍ കലാപരിപാടികള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ എസ് എഫ് ഐ - കെ എസ് യു സംഘര്‍ഷം. അടിപിടിയില്‍ എട്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. അഞ്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കും മൂന്ന് കെ എസ് യു പ്രവര്‍ത്തകര്‍ക്കുമാണ് പരുക്കേറ്റത്. ഇവരെ പ്രവേശിപ്പിച്ച ജില്ലാ ആശുപത്രിയിലും സംഘര്‍ഷമുണ്ടായി.

വ്യാഴാഴ്ച (03.08.2023) വൈകിട്ട് ആരംഭിച്ച സംഘര്‍ഷം രാത്രിയോടെ ജെനറല്‍ ആശുപത്രിക്ക് മുന്നിലേക്കും നീളുകയായിരുന്നു. സി എം എസ് കോളജിന് മുന്നിലെ റോഡിലാണ് വൈകിട്ടോടെ ആദ്യം സംഘര്‍ഷമുണ്ടായത്. മൂന്നരയോടെ തുടങ്ങിയ ബഹളം ആറുവരെ നീണ്ടു. ഇരുവിഭാഗം വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ വാക്കേറ്റം ഉന്തിലും തള്ളിലും കലാശിക്കുകയായിരുന്നു. 

വൈകിട്ടുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റവരെ ജെനറലാശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ എത്തിയതിനേത്തുടര്‍ന്നാണ് ഇവിടെയും വാക്കേറ്റവും സംഘര്‍ഷവുമുണ്ടായതെന്നാണ് വിവരം.

കോളജിലെ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ - കെ എസ് യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണമെന്നും സംഭവത്തില്‍ കണ്ടാലറിയാവുന്ന എസ് എഫ്ഐ, കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. പൊലീസ് സംഘം സ്ഥലത്ത് കാംപ് ചെയ്യുന്നുണ്ട്.

Clash | കോട്ടയം സിഎംഎസ് കോളജില്‍ സംഘര്‍ഷം; എസ് എഫ് ഐ-കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു


Keywords: News, Kerala,Kerala-News, News-Malayalam, Police, Case, SFI, KSUm Conflict, Kottayam, CMS College, SFI-KSU conflict at Kottayam CMS College.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia