Medicine | ഇന്ത്യയിൽ നിർമിക്കുന്ന മരുന്നുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സർക്കാർ 'ഷെഡ്യൂൾ എം' നടപ്പിലാക്കും; കമ്പനികൾക്ക് ഒരു വർഷത്തെ സമയപരിധി ലഭിക്കും

 


ന്യൂഡെൽഹി: (www.kvartha.com) ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ നിർമാണ രീതികൾ കർശനമാക്കാൻ 'ഷെഡ്യൂൾ എം' നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. രാജ്യത്തെ ചെറുകിട മരുന്ന് നിർമാതാക്കൾ മികച്ച ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമത്തിന്റെ ഷെഡ്യൂൾ എം-ൽ വിശദമാക്കിയിട്ടുള്ള നല്ല നിർമാണ രീതികൾ നിർബന്ധമായും പിന്തുടരേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

Medicine | ഇന്ത്യയിൽ നിർമിക്കുന്ന മരുന്നുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സർക്കാർ 'ഷെഡ്യൂൾ എം' നടപ്പിലാക്കും; കമ്പനികൾക്ക് ഒരു വർഷത്തെ സമയപരിധി ലഭിക്കും

250 കോടി രൂപ വിറ്റുവരവിൽ താഴെയുള്ള കമ്പനികൾക്ക് 'ഷെഡ്യൂൾ എം' നടപ്പിലാക്കാൻ ഒരു വർഷം സമയം നൽകുമെന്നും അതേസമയം 250 കോടി രൂപയ്ക്ക് മുകളിലുള്ള കമ്പനികളോട് ഓഗസ്റ്റ് ഒന്ന് മുതൽ അടുത്ത ആറ് മാസത്തിനുള്ളിൽ നടപ്പിലാക്കാൻ ആവശ്യപ്പെടുമെന്നും മാണ്ഡവ്യ പറഞ്ഞു. 2018-ൽ തയ്യാറാക്കിയ ഷെഡ്യൂൾ എം-ന്റെ കരട് അംഗീകരിച്ച് നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സർക്കാർ കണക്കുകൾ പ്രകാരം രാജ്യത്ത് ഏകദേശം 10,500 മരുന്ന് നിർമാണ യൂണിറ്റുകളുണ്ട്, അതിൽ കുറഞ്ഞത് 8,500 എണ്ണം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (MSME) വിഭാഗത്തിലാണ്. ഇതിൽ 2,000 എണ്ണം 'ഗുണനിലവാരമുള്ള നിർമാണ രീതികൾ' (WHO-GMP) ആയി സാക്ഷ്യപ്പെടുത്തിയ ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ളവയാണ്.

ഗാംബിയ, ഉസ്‌ബെക്കിസ്ഥാൻ, അമേരിക്ക, മാർഷൽ ദ്വീപുകൾ, മൈക്രോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പരാതികൾ ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ഇന്ത്യ നേരിടുന്നതിനാൽ ഈ നീക്കത്തിന് പ്രസക്തിയുണ്ട്. ഇന്ത്യൻ മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നീക്കം.

1940 ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമത്തിന്റെ ഷെഡ്യൂൾ എം, ഇന്ത്യയിലെ ഫാർമ നിർമാണ യൂണിറ്റുകൾക്കുള്ള ഗുണനിലവാരമുള്ള നിർമാണ രീതികൾ വ്യക്തമാക്കുന്നു. വിതരണക്കാരുടെ ഓഡിറ്റ്, ഉപകരണങ്ങളുടെ മൂല്യനിർണം, അപകടകരമായ ഉൽപന്നങ്ങളും ജൈവ ഉൽപന്നങ്ങളും നിർമ്മിക്കുന്നതിനുള്ള പ്രത്യേക ആവശ്യകതകൾ, സ്വയം പരിശോധന, ഉപകരണങ്ങൾ വൃത്തിയാക്കൽ, ഹൗസ് കീപ്പിംഗ് തുടങ്ങിയവ ഇതിൽ പ്രതിപാദിക്കുന്നു.

Keywords: News, National, New Delhi, Medicine, Schedule M, Drugs, Pharma Companies,   ‘Schedule M’ to be Implemented to Improve Quality of Made-in-India Drugs, Makers to Get One-year Deadline.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia