Bail | ലൈഫ് മിഷന്‍ കേസില്‍ എം ശിവശങ്കറിന് 2 മാസത്തെ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

 


ന്യൂഡെല്‍ഹി: (www.kvartha.com) ലൈഫ് മിഷന്‍ കേസില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപല്‍ സെക്രടറിയായിരുന്ന എം ശിവശങ്കറിന് രണ്ടു മാസത്തെ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഉപാധികളോടെയാണ് ജാമ്യം. ജാമ്യം അനുവദിക്കുന്നതിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശക്തമായി എതിര്‍ത്തെങ്കിലും ചികിത്സാ ആവശ്യം കണക്കിലെടുത്താണ് കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ അംഗീകരിച്ചത്. ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയത് ആശുപത്രിയില്‍ നിന്നും നല്‍കിയ ചികിത്സാരേഖകള്‍ അടക്കം.

കസ്റ്റഡിയിലിരിക്കെ തന്നെ അദ്ദേഹം ആവശ്യപ്പെടുന്ന ചികിത്സ, ഇഷ്ടാനുസരണം ആശുപത്രിയില്‍ അനുവദിക്കാമെന്ന് ഇഡി ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അത് അംഗീകരിച്ചില്ല. നട്ടെല്ലിനു ശസ്ത്രക്രിയ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ശിവശങ്കറിന്റെ അഭിഭാഷകനായ ജയദീപ് ഗുപ്തയും മനു ശ്രീനാഥും ചൂണ്ടിക്കാട്ടി. ശിവശങ്കര്‍ ചികിത്സ തേടിയ എറണാകുളം ആശുപത്രിയും വിദഗ്ധ ചികിത്സ നിര്‍ദേശിച്ചിട്ടുണ്ടെന്നു രേഖകള്‍ പരിശോധിച്ചു കോടതി വ്യക്തമാക്കി.

ചികിത്സ തിരുവനന്തപുരത്തോ കോട്ടയത്തോ നടത്തേണ്ടതാണെന്നും ശിവശങ്കര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതു കണക്കിലെടുത്താണ് കോടതിയുടെ അനുകൂല തീരുമാനം. ജാമ്യം ദുരുപയോഗം ചെയ്യരുതെന്നും സാക്ഷികളുമായി ബന്ധപ്പെടരുതെന്നും ചികിത്സ ആവശ്യത്തിനു മാത്രമാണ് ഇളവെന്നും കോടതി വ്യക്തമാക്കി.

Bail | ലൈഫ് മിഷന്‍ കേസില്‍ എം ശിവശങ്കറിന് 2 മാസത്തെ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

യുഎഇ റെഡ് ക്രെസന്റ് നല്‍കിയ 19 കോടിയില്‍ 4.5 കോടി രൂപ കോഴയായി നല്‍കിയാണ് സന്തോഷ് ഈപ്പന്റെ യൂനിടാക് കംപനി ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണക്കരാര്‍ നേടിയതെന്നാണ് ഇഡി കേസ്. ശിവശങ്കറിന് കോഴയായി പണം നല്‍കിയെന്നും ഈ പണമാണു സ്വപ്ന സുരേഷിന്റെ ബാങ്ക് ലോകറുകളില്‍നിന്നു കണ്ടെത്തിയതെന്നുമാണ് ആരോപണം.

Keywords:  SC grants 2-month interim medical bail to M Sivasankar, ex-secy of Kerala CM, in LIFE Mission case, New Delhi, News, Politics, Supreme Court, M Sivasankar, Bail, Treatment,  LIFE Mission case, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia