Cyber Attack | അച്ചു ഉമ്മനെ വളരെ മോശമായ രീതിയില്‍ സി പി എം സൈബര്‍ ഗുണ്ടകള്‍ സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുന്നത് അപലപനീയമെന്ന് രമേശ് ചെന്നിത്തല

 


തിരുവനന്തപുരം: അച്ചു ഉമ്മനെ വളരെ മോശമായ രീതിയില്‍ സമൂഹ മാധ്യമങ്ങളിലൂടെ സി പി എം സൈബര്‍ ഗുണ്ടകള്‍ ആക്രമിക്കുന്നത് അപലപനീയമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കാലത്തും ഉമ്മന്‍ ചാണ്ടിയുടെ പേര് ഉപയോഗിച്ചോ, ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനം ഉപയോഗിച്ചോ ഒരു നേട്ടവും ഉണ്ടാക്കാത്ത അച്ചു ഉമ്മനെതിരെ ഏറ്റവും തരംതാണ നിലയില്‍ സമൂഹ മാധ്യമങ്ങളിലൂടെ നടത്തി ക്കൊണ്ടിരിക്കുന്ന ആക്ഷേപങ്ങള്‍ പാര്‍ടി നേതൃത്വം ഇടപെട്ട് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ സി പി എം എന്തിന് നടത്തുന്നുവെന്ന് മനസിലാകുന്നില്ല. ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെയും ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെയും സി പി എം ഏറ്റവും കൂടുതര്‍ തേജോവധം ചെയ്തതും ആക്ഷേപിച്ചതും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നിട്ടിപ്പോള്‍ ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു കാര്യത്തിലും ഇടപെടാത്ത അച്ചു ഉമ്മനെ ബോധപൂര്‍വം അപമാനിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതുസമൂഹം ഇതിനെപ്പറ്റി വിലയിരുത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സി പി എം ഒരു ഉത്തരവാദപ്പെട്ട പാര്‍ടിയെന്ന നിലയില്‍ സൈബര്‍ സഖാക്കളെ പിന്തിരിപ്പിക്കണം. ഇതൊക്കെ തരംതാണ പ്രവര്‍ത്തനമാണ്. ഇതുകൊണ്ടൊന്നും പുതുപ്പള്ളിയില്‍ എല്‍ ഡി എഫിന് ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല.
ചാണ്ടി ഉമ്മന് ചരിത്ര വിജയമായിരിക്കും പുതുപ്പള്ളിയിലുണ്ടാകാന്‍ പോകുന്നത്. 

ഒരു കുടുംബിനിയായി ജീവിക്കുന്ന, സ്വന്തം കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കുന്ന, സ്വന്തമായി ജീവിതമാര്‍ഗം കണ്ടെത്തിയ വ്യക്തിയാണ് അച്ചു ഉമ്മന്‍, അവരോട് ഇത്തരം ഒരു പ്രവൃത്തി ചെയ്തത് ശരിയായില്ലെന്നും ചെന്നിത്തല പറഞ്ഞു.

Cyber Attack | അച്ചു ഉമ്മനെ വളരെ മോശമായ രീതിയില്‍ സി പി എം സൈബര്‍ ഗുണ്ടകള്‍ സമൂഹമാധ്യമങ്ങളിലൂടെ  ആക്രമിക്കുന്നത് അപലപനീയമെന്ന് രമേശ് ചെന്നിത്തല


രമേശ് ചെന്നിത്തല ഉള്‍പെടെ എല്ലാവരും കേരളത്തില്‍ സംതൃപ്തരാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞുവെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട്, ഇപ്പോള്‍ തന്റെ ശ്രദ്ധ മുഴുവന്‍ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലാണെന്നും മറ്റൊരു കാര്യത്തെക്കുറിച്ചും ഇപ്പോള്‍ ശ്രദ്ധിക്കുന്നില്ലെന്നും ബാക്കി കാര്യങ്ങളെല്ലാം അഞ്ചാം തിയതിക്ക് ശേഷമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Ramesh Chennithala on Achu Ommen's cyber attack, Thiruvananthapuram, News, Ramesh Chennithala, Achu Ommen, Cyber Attack, Social Media, Politics, CPM, Congress, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia