Adhir Chowdhury | രാഹുലിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കുന്നതിന് സ്പീകറെ കാണാന്‍ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞുമാറിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്

 


ന്യൂഡെല്‍ഹി: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കുന്നതിന് സ്പീകര്‍ ഓം ബിര്‍ളയെ കാണാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം ഒഴിഞ്ഞുമാറിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്.

2019 ല്‍ ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിനിടെ നടത്തിയ 'മോദി' പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനാണെന്ന വിധി കഴിഞ്ഞദിവസമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഇതോടെ, രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കുന്നതിന് സ്പീകറെ കാണാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറിയെന്നാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ ആരോപണം.

കൂടിക്കാഴ്ചയ്ക്ക് ചെന്നപ്പോള്‍ സെക്രടറി ജെനറലിനെ കാണാനാണ് സ്പീകര്‍ നിര്‍ദേശിച്ചത്. സെക്രടറി ജെനറലിനെ വിളിച്ചപ്പോള്‍ ഓഫിസ് അവധിയാണെന്ന മറുപടിയാണ് ലഭിച്ചത്. മാത്രമല്ല, കത്ത് സ്പീകര്‍ക്ക് തന്നെ നല്‍കുന്നതാണ് നല്ലതെന്നും അറിയിച്ചു തുടര്‍ന്ന് കത്ത് ആരുടെയെങ്കിലും കൈവശം കൊടുത്തയയ്ക്കാനും പറഞ്ഞു. കൊടുത്തയച്ച കത്ത് അണ്ടര്‍ സെക്രടറിയാണ് സ്വീകരിച്ചത്. അദ്ദേഹം അതില്‍ ഒപ്പുവച്ചെങ്കിലും സീല്‍ വയ്ക്കാന്‍ തയാറായില്ലെന്നും അധീര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി.

രാഹുല്‍ കുറ്റക്കാരനാണെന്ന സൂറത് മജിട്രേറ്റ് കോടതിയുടെ വിധി വന്നതിനു പിന്നാലെ അദ്ദേഹത്തെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്‌സഭ സ്പീകറുടെ ഉത്തരവും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ വസതി ഒഴിയാനും നിര്‍ദേശിച്ചിരുന്നു. രാഹുലിന്റെ ശിക്ഷാവിധി സുപ്രീം കോടതി സ്റ്റേ ചെയ്ത നിലയ്ക്ക്, അദ്ദേഹത്തെ എംപിയായി തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയെ പുറത്താക്കാന്‍ കാണിച്ച തിടുക്കം തിരിച്ചെടുക്കാനില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

രാഹുലിന്റെ ശിക്ഷാവിധി സ്റ്റേ ചെയ്ത ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചയുടനെ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ടി നേതാവ് ലോക്‌സഭ സ്പീകര്‍ക്ക് കത്ത് നല്‍കാന്‍ നീക്കം തുടങ്ങിയിരുന്നു. ലോക്‌സഭ സ്പീകര്‍ ആ കത്ത് ലോക്‌സഭ സെക്രടേറിയറ്റിനു കൈമാറും. ലോക്‌സഭ സെക്രടേറിയേറ്റിലെ നിയമകാര്യങ്ങള്‍ നോക്കുന്ന ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പു വരുത്തിയാല്‍ രാഹുലിന്റെ അയോഗ്യത നീക്കുന്ന ഉത്തരവ് പുറത്തിറക്കാം. എന്നാല്‍ പാര്‍ലമെന്ററി പാര്‍ടി നേതാവിന്റെ കത്ത് സ്പീകറും സെക്രടറി ജെനറലും തട്ടിക്കളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Adhir Chowdhury | രാഹുലിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കുന്നതിന് സ്പീകറെ കാണാന്‍ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞുമാറിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്

Keywords: Rahul Gandhi’s reinstatement: Adhir Chowdhury hands over SC order, letter to LS secretariat, New Delhi, News, Politics, Congress, Allegation, Rahul Gandhi’s Reinstatement, Supreme Court, Letter, Adhir Chowdhury, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia