Follow KVARTHA on Google news Follow Us!
ad

Haryana CM | പൊലീസിനും സൈന്യത്തിനും എല്ലാവരെയും സംരക്ഷിക്കാനാകില്ല: നുഹ് അക്രമത്തില്‍ പ്രതികരണവുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍

സാമൂഹിക സൗഹാര്‍ദം മെച്ചപ്പെടുത്തേണ്ടതുണ്ട് Police, Army Can't Protect Every Person, Haryana CM Manohar Lal Khattar, Nuh Violence, National News
നൂഹ്: (www.kvartha.com) എല്ലാവര്‍ക്കും സുരക്ഷ ഒരുക്കാന്‍ സര്‍കാരിന് കഴിയില്ലെന്ന് വ്യക്തമാക്കി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. പൊലീസിനോ സൈന്യത്തിനോ എല്ലാ വ്യക്തികളെയും സംരക്ഷിക്കാന്‍ കഴിയില്ല, ഇതിനായി സാമൂഹിക സൗഹാര്‍ദം മെച്ചപ്പെടുത്തേണ്ടതുണ്ട്. ഏതൊരു രാജ്യത്തെയും പൊലീസിന് എല്ലാവരെയും സംരക്ഷിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയില്‍ തിങ്കളാഴ്ച പൊട്ടിപ്പുറപ്പെട്ട നുഹ് അക്രമത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖട്ടര്‍.

ഹരിയാനയിലെ നുഹില്‍ തിങ്കളാഴ്ച പുലര്‍ചെ മതപരമായ ഘോഷയാത്രയ്ക്കിടെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് രണ്ട് ഗ്രൂപുകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഇന്റര്‍നെറ്റ്, സേവനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്ര നുഹിലെ ഖേദ് ല മോഡിന് സമീപം ഒരു സംഘം യുവാക്കള്‍ തടയുകയും ഘോഷയാത്രയ്ക്ക് നേരെ കല്ലെറിയുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

ഘോഷയാത്രയുടെ ഭാഗമായ നാല് കാറുകളെങ്കിലും തീയിട്ടു. ഗുരുഗ്രാമിലെ സെക്ടര്‍ 57ലെ അഞ്ജുമാന്‍ ജുമാ മസ്ജിദിലെ മൗലാന സാദ് എന്ന 22 കാരനായ ഇമാം അക്രമത്തില്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പെടുന്നു.

തിങ്കളാഴ്ച മതപരമായ ഘോഷയാത്രയ്ക്കിടെ കല്ലെറിയുകയും കാറുകള്‍ക്ക് തീയിടുകയും ചെയ്തതിനെ തുടര്‍ന്ന് നുഹില്‍ പൊട്ടിപ്പുറപ്പെട്ട അക്രമത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് ഖട്ടര്‍ ചൊവ്വാഴ്ച ആരോപിച്ചിരുന്നു. 'ഇതൊരു നിര്‍ഭാഗ്യകരമായ സംഭവമാണ്. യാത്രക്കാര്‍ക്കും പൊലീസിനും നേരെ ആക്രമണം നടത്താന്‍ ചിലര്‍ ഗൂഢാലോചന നടത്തി ഒരു റാലി സംഘടിപ്പിക്കുകയായിരുന്നു. പലയിടത്തും അക്രമ സംഭവങ്ങള്‍ റിപോര്‍ട് ചെയ്യപ്പെട്ടു. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചന ഉണ്ടെന്ന് കരുതുന്നു,' എന്നും മുഖ്യമന്ത്രി പറഞ്ഞു.

ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ മോനു മനേസര്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വീഡിയോയാണു സംഘര്‍ഷത്തിലേക്കു നയിച്ചതെന്നുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്. മതപരമായ ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ ആളുകളോട് മനേസര്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. മനേസറിനെതിരെ നടപടിയെടുക്കാന്‍ പൊലീസിന് സ്വാതന്ത്ര്യമുണ്ടെന്ന് ഖട്ടര്‍ ബുധനാഴ്ച പറഞ്ഞു.

അക്രമ ബാധിതര്‍ക്ക് സഹായം നല്‍കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി ഖട്ടറിന്റെ വാക്കുകള്‍:


ഞങ്ങള്‍ ഒരു നിയമം പാസാക്കിയിട്ടുണ്ട്, അതില്‍ എന്ത് നഷ്ടമുണ്ടായാലും സര്‍കാര്‍ പൊതുസ്വത്ത് നഷ്ടമായതിന് നഷ്ടപരിഹാരം നല്‍കും, എന്നാല്‍ സ്വകാര്യ സ്വത്തിന്റെ കാര്യമെടുത്താല്‍, അതിന് കാരണക്കാരായവര്‍ നഷ്ടം നികത്താന്‍ ബാധ്യസ്ഥരാണ്. അതിനാല്‍, പൊതു സ്വത്തിന് നഷ്ടം ഞങ്ങള്‍ നല്‍കും, സ്വകാര്യ സ്വത്തിന് ഞങ്ങള്‍ ഉത്തരവാദികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കും.

നൂഹ് അക്രമത്തിനിരയായവര്‍ക്ക് സഹായം നല്‍കുന്നതിന് സര്‍കാര്‍ പദ്ധതി ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ക്ക് അവരുടെ നഷ്ടങ്ങളെക്കുറിച്ചുള്ള പരാതികള്‍ രേഖപ്പെടുത്താന്‍ സര്‍കാര്‍ ഒരു പോര്‍ടല്‍ ആരംഭിക്കും. പരാതികള്‍ ജില്ലാ ഉദ്യോഗസ്ഥര്‍ വിലയിരുത്തി പുതിയ പദ്ധതി പ്രകാരം നഷ്ടപരിഹാരം നല്‍കും.

Police, Army Can't Protect Every Person: Haryana CM Manohar Lal Khattar On Nuh Violence, Haryana, News, Politics, Religion, Haryana CM Manohar Lal Khattar, Nuh Violence, Social Media, Compensation, Press Meet,  National News

അതിനിടെ, സംഘര്‍ഷത്തെ നിയന്ത്രിക്കാന്‍ നാല് കംപനി കേന്ദ്ര സേനയെ കൂടി ഖട്ടര്‍ ആവശ്യപ്പെട്ടു. ഐആര്‍ബിയില്‍ നിന്ന് ഒരു ബറ്റാലിയനെ നൂഹിലേക്ക് അയക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. നിലവില്‍, ഹരിയാനയില്‍ ഇരുപത് കംപനി കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. നൂഹില്‍ 14, പല്‍വാളില്‍ മൂന്ന്, ഗുരുഗ്രാമില്‍ രണ്ട്, ഫരീദാബാദില്‍ ഒന്ന്. അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ഉത്തരവാദികളായവര്‍ പ്രത്യാഘാതങ്ങളില്‍ നിന്ന് രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു.

തുടര്‍ചയായി നടക്കുന്ന അക്രമങ്ങളില്‍ ഇതുവരെ ആറ് പേര്‍ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. 116 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും തിങ്കളാഴ്ച നുഹില്‍ നടന്ന ഏറ്റുമുട്ടലിനുശേഷം 90 പേരെ അധികമായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: Police, Army Can't Protect Every Person: Haryana CM Manohar Lal Khattar On Nuh Violence, Haryana, News, Politics, Religion, Haryana CM Manohar Lal Khattar, Nuh Violence, Social Media, Compensation, Press Meet,  National News.

Post a Comment