Custody Death | 'താനൂരിൽ കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ വയറിനുള്ളിൽ പ്ലാസ്റ്റിക് കവർ'

 


മലപ്പുറം: (www.kvartha.com) താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച തിരൂരങ്ങാടി സ്വദേശി താമിറിന്റെ ശരീരത്തിൽ 13 പരുക്കുകൾ. മുതുകിലും കാലിന്റെ പിൻഭാഗത്തുമായി പരുക്കുകളുണ്ടെന്നും ആമാശയത്തിൽ നിന്നും ക്രിസ്റ്റൽ രൂപത്തിലുള്ള വസ്തു അടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തിയതായും പോസ്റ്റ് മോർടം റിപോർടിൽ പറയുന്നു. ഇത് എംഡിഎംഎ ആണെന്നാണ് പൊലീസ് സംശയിക്കുന്നത്. കെമികൽ ലാബ് പരിശോധനഫലം കൂടി ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ.

Custody Death | 'താനൂരിൽ കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ വയറിനുള്ളിൽ പ്ലാസ്റ്റിക് കവർ'

ഇതോടെ കവറുകൾ വിദഗ്ധ പരിശോധനയ്ക്കയച്ചു. താമിറിന്റെ കസ്റ്റഡി മരണം ക്രൈംബ്രാഞ്ച് എസ് പി തലത്തിലുള്ള ഉദ്യോഗസ്ഥർ അന്വേഷിക്കും. ചൊവ്വാഴ്‌ച പുലർചെയാണ് 18 ഗ്രാം എംഡിഎംഎയുമായി താമിർ ഉൾപെടെ അഞ്ച് പേരെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് നടപടികൾ പൂർത്തിയാക്കുന്നതിനിടയിൽ താമിർ കുഴഞ്ഞുവീണെന്നാണ് പൊലീസ് പറയുന്നത്.

താമിര്‍ പുലര്‍ചെ 4.20 ഓടെ മരിച്ചിട്ടും വീട്ടുകാരെ രാവിലെ 10.30നാണ് പൊലീസ് വിവരമറിയിച്ചതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. അതുകൊണ്ട് തന്നെ ഈ സമയം ഡ്യൂടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ ഉണ്ടാവാനും സാധ്യതയുണ്ടെന്ന് സൂചനകളുണ്ട്. താമിറിന്റെ മൃതദേഹം മമ്പുറം മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Custody, Police, Plastic, Body, Lab, Crime Branch, Death, Suspension, 'Plastic cover inside stomach of young man who died in custody in Tanur'.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia