P Jayarajan | യുപിയില്‍ ഗൃഹപാഠം ചെയ്യാത്തതിന് വിദ്യാര്‍ഥിയെ സഹപാഠികളെ കൊണ്ട് അധ്യാപിക മുഖത്തടിപ്പിച്ചെന്ന സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി പി ജയരാജന്‍; പ്രധാന മന്ത്രി സ്വപ്നം കാണുന്ന മാനവികത എന്നാല്‍ പിഞ്ചു കുഞ്ഞുങ്ങളെ പോലും മതത്തിന്റെ പേരില്‍ ആക്രമിക്കുന്ന മാനവികതയാണെന്നും വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം പേറുന്ന സംഘപരിവാറില്‍ നിന്ന് മറ്റൊരു മൂല്യവും ആര്‍ക്കും പ്രതീക്ഷിക്കാനില്ലെന്നും വിമര്‍ശനം

 


കണ്ണൂര്‍: (www.kvartha.com) യുപിയില്‍ ഗൃഹപാഠം ചെയ്യാത്തതിന് വിദ്യാര്‍ഥിയെ സഹപാഠികളെ കൊണ്ട് അധ്യാപിക മുഖത്തടിപ്പിച്ചെന്ന സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി പി ജയരാജന്‍. തന്റെ ഫേസ് ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. പ്രധാന മന്ത്രി സ്വപ്നം കാണുന്ന മാനവികത എന്നാല്‍ പിഞ്ചു കുഞ്ഞുങ്ങളെ പോലും മതത്തിന്റെ പേരില്‍ ആക്രമിക്കുന്ന മാനവികതയാണെന്നും വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം പേറുന്ന സംഘപരിവാറില്‍ നിന്ന് മറ്റൊരു മൂല്യവും ആര്‍ക്കും പ്രതീക്ഷിക്കാനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതേ മുസഫര്‍ നഗറിലാണ് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിജെപി എം എല്‍ എമാരുടെ നേതൃത്വത്തില്‍ മുസ്ലീം വിരുദ്ധ കലാപം നടന്നതെന്നും അദ്ദേഹം പറയുന്നു. കണ്മുന്നില്‍ തുടര്‍ചയായി ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോഴും കേരളത്തിലെ പലരും കേരളത്തെ യുപിയാക്കണം എന്ന് പറഞ്ഞു നടപ്പാണ്. കേരളമെന്ന മണ്ണിന്റെ വിലയും സുരക്ഷിതത്വവും അതിന് കാരണമായ രാഷ്ട്രീയ സംഘാടനവും പലര്‍ക്കും ഇനിയും മനസിലായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചാന്ദ്രയാന്‍ ദൗത്യ വിജയത്തെ തുടര്‍ന്നുള്ള പ്രസംഗത്തില്‍ വിദേശ രാജ്യങ്ങളോട് മാനവികതയെ കുറിച്ച് വാചാലനായ പ്രധാനമന്ത്രിയുടേയും വിശ്വസ്ഥന്‍ യോഗി ആദിത്യ നാഥിന്റേയും മൂക്കിന് തുമ്പിലാണ് അവരുടെ അനുയായികള്‍ രാജ്യത്തെ ന്യൂനപക്ഷ ജീവിതം ദുസ്സഹമാക്കി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യം ചന്ദ്രനോളം വലുതാകുമ്പോഴും മനുഷ്യര്‍ ഇങ്ങനെ പാതാളത്തോളം ചവിട്ടി താഴ്ത്തപ്പെടുമ്പോള്‍ നമ്മള്‍ക്ക് അഭിമാനിക്കാന്‍ എന്തുണ്ട് എന്നും അദ്ദേഹം ചോദിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒരു മനുഷ്യന്‍ തന്റെ എല്ലാ മാനവിക ഗുണങ്ങളും നശിച്ചാല്‍ എത്തിച്ചേരുന്ന ഇടമാണ് സംഘപരിവാര്‍ ആലയം എന്നത്. അതിന് താഴെ മനുഷ്യന് താഴാന്‍ കഴിയില്ല. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ സ്‌കൂളില്‍ മുസ്ലീമായ വിദ്യാര്‍ത്ഥിയെ സഹ വിദ്യാര്‍ത്ഥികളെ കൊണ്ട് തല്ലിക്കുന്ന വീഡിയോ കണ്ട് ഞെട്ടുകയാണ് നമ്മള്‍. എന്നാല്‍ നമ്മള്‍ എത്ര കാലമായി ഈ ഞെട്ടല്‍ തുടങ്ങിയിട്ട്?

മോദി അധികാരത്തില്‍ വന്ന ശേഷം പശുവിന്റെ പേരില്‍ നടന്ന ആദ്യത്തെ കൊലപാതകവും കൊല്ലപ്പെട്ട മനുഷ്യന്റെ പേരും നമ്മളോര്‍ക്കുന്നുണ്ട്, എന്നാല്‍ അതിന് ശേഷം മൂന്ന് മാസത്തില്‍ ഒന്നെന്ന കണക്കില്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പശുവിന്റെ പേരില്‍ മുസ്ലീം - ദളിത് മനുഷ്യര്‍ തല്ലിയും ചുട്ടും കൊല്ലപ്പെടുന്നുണ്ട്. നമുക്കതില്‍ എത്ര പേരുടെ പേരുകളറിയാം?

ഏതൊരു ഹിംസയും സ്ഥിരമായി മാറിയാല്‍ ആദ്യമുണ്ടായ ഞെട്ടല്‍ മാറി അതിനോട് സമൂഹം താദാമ്യം പ്രാപിക്കും. അങ്ങനെ പശുവിന്റെ പേരിലെ കൊലകളും, മുസ്ലീം - ന്യൂനപക്ഷ വിരുദ്ധ ഹിംസകളും ഇന്ത്യയില്‍ എന്നേ സാധാരണ സംഭവമായിക്കഴിഞ്ഞു.

പിഞ്ചു കുഞ്ഞുങ്ങളെ പോലും ഭയപ്പെടുത്തി സഹപാഠിയുടെ മുഖത്തടിപ്പിക്കുകയും, താന്‍ മുഹമ്മദീയരെ തല്ലാറുണ്ടെന്ന് സങ്കോചമില്ലാതെ പറയാനും ആ അധ്യാപികയായ സ്ത്രീക്ക് സാധിക്കുന്നത് സംഘപരിവാറിന്റെ ഇന്ത്യയില്‍ മുസ്ലീം വിരുദ്ധ ആശയങ്ങള്‍ അത്രത്തോളം ആഴത്തില്‍ പതിഞ്ഞു കഴിഞ്ഞു എന്നത് കൊണ്ടാണ്.

ഇതേ മുസഫര്‍ നഗറിലാണ് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്നേ ബിജെപി എം.എല്‍.എമാരുടെ നേതൃത്വത്തില്‍ മുസ്ലീം വിരുദ്ധ കലാപം നടന്നത്. കണ്മുന്നില്‍ തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ നടക്കുബോഴും കേരളത്തിലെ പലരും കേരളത്തെ യു.പിയാക്കണം എന്ന് പറഞ്ഞു നടപ്പാണ്. കേരളമെന്ന മണ്ണിന്റെ വിലയും സുരക്ഷിതത്വവും അതിന് കാരണമായ രാഷ്ട്രീയ സംഘാടനവും പലര്‍ക്കും ഇനിയും മനസിലായിട്ടില്ല.


P Jayarajan | യുപിയില്‍ ഗൃഹപാഠം ചെയ്യാത്തതിന് വിദ്യാര്‍ഥിയെ സഹപാഠികളെ കൊണ്ട് അധ്യാപിക മുഖത്തടിപ്പിച്ചെന്ന സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി പി ജയരാജന്‍; പ്രധാന മന്ത്രി സ്വപ്നം കാണുന്ന മാനവികത എന്നാല്‍ പിഞ്ചു കുഞ്ഞുങ്ങളെ പോലും മതത്തിന്റെ പേരില്‍ ആക്രമിക്കുന്ന മാനവികതയാണെന്നും വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം പേറുന്ന സംഘപരിവാറില്‍ നിന്ന് മറ്റൊരു മൂല്യവും ആര്‍ക്കും പ്രതീക്ഷിക്കാനില്ലെന്നും വിമര്‍ശനം

ചാന്ദ്രയാന്‍ ദൗത്യ വിജയത്തെ തുടര്‍ന്നുള്ള പ്രസംഗത്തില്‍ വിദേശ രാജ്യങ്ങളോട് മാനവികതയെ കുറിച്ച് വാചാലനായ പ്രധാന മന്ത്രിയുടേയും വിശ്വസ്ഥന്‍ യോഗീ ആദിത്യ നാഥിന്റേയും മൂക്കിന് തുമ്പിലാണ് അവരുടെ അനുയായികള്‍ രാജ്യത്തെ ന്യൂനപക്ഷ ജീവിതം ദുസ്സഹമാക്കി കൊണ്ടിരിക്കുന്നത്. പ്രധാന മന്ത്രി സ്വപ്നം കാണുന്ന മാനവികത എന്നാല്‍ പിഞ്ചു കുഞ്ഞുങ്ങളെ പോലും മതത്തിന്റെ പേരില്‍ ആക്രമിക്കുന്ന മാനവികതയാണ്. വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം പേറുന്ന സംഘപരിവാറില്‍ നിന്ന് മറ്റൊരു മൂല്യവും ആര്‍ക്കും പ്രതീക്ഷിക്കാനില്ല.

രാജ്യം ചന്ദ്രനോളം വലുതാകുമ്പോഴും മനുഷ്യര്‍ ഇങ്ങനെ പാതാളത്തോളം ചവിട്ടി താഴ്ത്തപ്പെടുമ്പോള്‍ നമ്മള്‍ക്ക് അഭിമാനിക്കാന്‍ എന്തുണ്ട്?


Keywords:  P Jayarajan FB post about up boy attacked issues, Kannur, News, P Jayarajan, FB Post, Criticism, Allegation, Prime Minister, Narendra Modi,  Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia