Disqualified | പാര്‍ടിയുടെ അച്ചടക്കം ലംഘിച്ചെന്നാരോപിച്ച് തോമസ് കെ തോമസിനെ എന്‍സിപി പ്രവര്‍ത്തകസമിതിയില്‍ നിന്ന് പുറത്താക്കി

 


തിരുവനന്തപുരം: (www.kvartha.com) ഗുരുതരമായ അച്ചടക്കമില്ലായ്മ ചൂണ്ടിക്കാട്ടി മുതിര്‍ന്ന പാര്‍ടി നേതാവും എംഎല്‍എയുമായ തോമസ് കെ തോമസിനെതിരെ നടപടിയെടുത്ത് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ടി (എന്‍സിപി) കേന്ദ്ര നേതൃത്വം. പാര്‍ടി അച്ചടക്കം ലംഘിച്ചെന്നാരോപിച്ച് തോമസ് കെ തോമസിനെ എന്‍സിപി തലവന്‍ ശരദ് പവാര്‍ ചൊവ്വാഴ്ച പ്രവര്‍ത്തക സമിതിയില്‍ നിന്ന് പുറത്താക്കി.

'അഖിലേന്‍ഡ്യാ പ്രസിഡന്റിന്റെയും സംസ്ഥാന പ്രസിഡന്റിന്റെയും അധികാരം പരസ്യമായി ധിക്കരിക്കുകയും പാര്‍ടി അംഗങ്ങള്‍ക്കെതിരെ നിരുത്തരവാദപരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും നിങ്ങളുടെ പാര്‍ടി സ്ഥാനം ഉപയോഗിച്ച് തെറ്റായ പരാതികള്‍ നല്‍കുകയും ചെയ്യുന്നത് പാര്‍ടിയുടെ പ്രതിച്ഛായയെ പൊതുസ്ഥലത്ത് അപകീര്‍ത്തിപ്പെടുത്തുന്നതാണ്. അതിനാല്‍ നിങ്ങള്‍ നടത്തുന്ന ഗുരുതരമായ അച്ചടക്കരാഹിത്യം കണക്കിലെടുത്ത്, ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ടിയുടെ വര്‍കിംഗ് കമിറ്റിയില്‍ നിന്ന് ഞാന്‍ നിങ്ങളെ ഒഴിവാക്കുന്നു,'- പവാര്‍ തോമസിന് അയച്ച കത്തില്‍ പറഞ്ഞു.

കുട്ടനാട് പാടശേഖരത്തില്‍ കാര്‍ അപകടത്തില്‍പെടുത്തി തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടന്നെന്ന തോമസ് കെ തോമസിന്റെ വെളിപ്പെടുത്തലില്‍ എന്‍സിപി നേതാക്കള്‍ അതൃപ്തി  പ്രകടിപ്പിച്ചിരുന്നു.

തിരുവനന്തപുരത്തുനിന്നും കുട്ടനാട്ടിലേക്കുള്ള യാത്രാമധ്യേ കൊലപ്പെടുത്താനാണ് നീക്കം നടന്നതെന്നായിരുന്നു ഡിജിപിക്ക് നല്‍കിയ പരാതിയില്‍ തോമസ് കെ തോമസ് പറഞ്ഞത്. വ്യവസായിയും എന്‍സിപി മുന്‍ പ്രവര്‍ത്തകസമിതി അംഗവുമായ റജി ചെറിയാനാണ് പിന്നിലെന്നായിരുന്നു ആരോപണം. തോമസിന്റെ മുന്‍ ഡ്രൈവര്‍ തോമസ് കുരുവിളക്കെതിരെയും (ബാബുക്കുട്ടി) എംഎല്‍എ ആക്ഷേപം ഉന്നയിച്ചിരുന്നു. 

'പാടത്ത് വെള്ളം നിറഞ്ഞു കിടക്കുന്ന സമയത്ത് യാദൃച്ഛികമായി വണ്ടി വെള്ളത്തില്‍ വീണുവെന്ന് വരുത്തിത്തീര്‍ത്ത് അപായപ്പെടുത്താനാണ് ശ്രമിച്ചത്. ഡ്രൈവറുടെ വശത്തെ ഗ്ലാസ് ഡോര്‍ താഴ്ത്തി രക്ഷപ്പെടാനും എന്റെ ഭാഗത്തെ ഡോര്‍ ലോക് ചെയ്ത് ജീവഹാനി വരുത്താനുമാണ് നോക്കിയത്. എന്നിട്ട് കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായിരുന്നു പദ്ധതി'- തോമസ് കെ തോമസ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

Disqualified | പാര്‍ടിയുടെ അച്ചടക്കം ലംഘിച്ചെന്നാരോപിച്ച് തോമസ് കെ തോമസിനെ എന്‍സിപി പ്രവര്‍ത്തകസമിതിയില്‍ നിന്ന് പുറത്താക്കി


Keywords:  News, Kerala, Kerala-News, Politics, Politics-News, NCP, Sharad Pawar, Thomas K Thomas, Working Committee, MLA, Complaint, NCP chief Sharad Pawar removes Thomas K Thomas from working committee.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia