Investigation | മാവേലിക്കരയിൽ കാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത; ഷോർട് സർക്യൂട് ആകാൻ സാധ്യതയില്ലെന്ന് അന്വേഷണ സംഘം

 


ആലപ്പുഴ: (www.kvartha.com) ഞായറാഴ്‌ച അർധരാത്രി മാവേലിക്കരയിൽ കാർ കത്തി യുവാവ് മരിച്ച സംഭവത്തിൽ അപകട കാരണം തേടി ഉദ്യോഗസ്ഥർ. മരിച്ച കൃഷ്‌ണപ്രകാശ് ശ്വാസതടസത്തിന് ചികിത്സ തേടിയിരുന്നതിനാൽ ഇൻഹേലറുകൾ കാറിൽ സൂക്ഷിച്ചിരുന്നു. ഇവ പൊട്ടിത്തെറിച്ചതാണോ അപകടത്തിന് പിന്നിലെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇതിനൊപ്പം കൃഷ്‌ണപ്രകാശിന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചോ എന്ന കാര്യവും അന്വേഷണ പരിധിയിലാണ്.
  
Investigation | മാവേലിക്കരയിൽ കാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത; ഷോർട് സർക്യൂട് ആകാൻ സാധ്യതയില്ലെന്ന് അന്വേഷണ സംഘം


പ്രത്യേക സാഹചര്യത്തിൽ ഇൻഹേലറുകൾ പൊട്ടിത്തെറിക്കാൻ സാധ്യധയുണ്ടെന്നും, ഷോർട് സർക്യൂട് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നുമാണ് വിദഗ്ധർ പറയുന്നത്. ഷോർട് സർക്യൂടല്ല അപകടത്തിന് കാരണമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിലേക്ക് നയിച്ചത് ഷോർട് സർക്യൂടായിരുന്നുവെങ്കിൽ, എൻജിൻ ഭാഗങ്ങളിൽ നിന്ന് തീ കാറിന്റെ പിൻവശത്തേക്ക് പടരുമായിരുന്നുവെന്നും എന്നാൽ ഇവിടെ അങ്ങനെയൊന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.

'കേടുപാടുകൾ തീർത്തും ഇല്ല. വയറുകളും ഫ്യൂസുകളും കേടുകൂടാതെ കിടക്കുന്നു. ഇത് അസ്വാഭാവിക മരണമാണ്. കാറിൽ ഒരു സിഗരറ്റ് ലാംപ് ഉണ്ടായിരുന്നു, കൃഷ്‌ണപ്രകാശ് ഇൻഹേലർ ഉപയോഗിച്ച ഒരാളാണ്', പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മരണത്തിലേക്ക് നയിച്ചതിന്റെ കാരണം വിശദമായി അന്വേഷിക്കുകയാണ് പൊലീസ്.

Keywords: Mystery shrouds death of Alappuzha man in car explosion; 'source unlikely to be short-circuit', Fire, Engine, Fuse, Cigarette Lamb, Inhaler, Sunday, Alappuzha, News, Malayalam.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia