Clash | ഹരിയാനയിലെ നൂഹില്‍ ചൊവ്വാഴ്ച വൈകിട്ടും അക്രമം; 'ഭക്ഷണശാലകളും കടകളും തീവച്ചു നശിപ്പിച്ചു, അക്രമികള്‍ എത്തിയത് മതപരമായ മുദ്രാവാക്യം മുഴക്കി'

 


ഗുരുഗ്രാം: (www.kvartha.com) കഴിഞ്ഞ രണ്ട് ദിവസമായി സംഘര്‍ഷം നിലനില്‍ക്കുന്ന ഹരിയാനയിലെ നൂഹില്‍ ചൊവ്വാഴ്ച വൈകിട്ടും അക്രമം. ഭക്ഷണശാലകളും കടകളും തീവച്ചു നശിപ്പിച്ചു. മതപരമായ മുദ്രാവാക്യം മുഴക്കിയാണ് അക്രമികള്‍ എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വൈകിട്ട് നാലുമണിയോടെ വിവിധ വാഹനങ്ങളില്‍ എത്തിയ ഇരുനൂറോളം വരുന്ന സംഘം പെട്രോള്‍ ഉപയോഗിച്ചാണ് കടകള്‍ തീവച്ചു നശിപ്പിച്ചതെന്നും ഇവര്‍ വ്യക്തമാക്കി. അക്രമത്തില്‍ ആര്‍ക്കും പരുക്കില്ല.

തിങ്കളാഴ്ച വൈകിട്ടോടെയാണ് സംസ്ഥാനത്ത് ആക്രമണം ആരംഭിച്ചത്. ഇതുവരെ അഞ്ചുപേര്‍ കൊല്ലപ്പെടുകയും 70 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച അക്രമം നടന്ന സ്ഥലത്തുനിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ചൊവ്വാഴ്ച തീവയ്പ്പുണ്ടായത്.

വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന റാലിക്കിടെയാണ് അക്രമം ആരംഭിച്ചത്. ഗുരുഗ്രാം അല്‍വാര്‍ ദേശീയപാതയില്‍ വച്ച് ഒരുസംഘം റാലി തടസപ്പെടുത്തുകയും കല്ലെറിയുകയും ചെയ്തതാണു സംഘര്‍ഷത്തിന്റെ തുടക്കം. നിരവധി കാറുകള്‍ അക്രമികള്‍ കത്തിച്ചു. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വീഡിയോയാണു സംഘര്‍ഷത്തിലേക്കു നയിച്ചതെന്നുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്.

Clash | ഹരിയാനയിലെ നൂഹില്‍ ചൊവ്വാഴ്ച വൈകിട്ടും അക്രമം; 'ഭക്ഷണശാലകളും കടകളും തീവച്ചു നശിപ്പിച്ചു, അക്രമികള്‍ എത്തിയത് മതപരമായ മുദ്രാവാക്യം മുഴക്കി'

തിങ്കളാഴ്ച അര്‍ധരാത്രിയില്‍ ഗുരുഗ്രാമിലെ മുസ്ലിം പള്ളിക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഒരു പുരോഹിതന്‍ ഉള്‍പെടെ രണ്ടു പേര്‍ വെടിയേറ്റു മരിച്ചു. മരിച്ച മറ്റു രണ്ട് പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ്.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 44 എഫ് ഐ ആറുകള്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, അതില്‍ 70 ലധികം പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

Keywords:  Mob Set Fire Restaurant, Shop In Gurugram Day After Communal Clashes, Haryana, News, Clash, Police, FIR, Vehicles, Social Media, Report, Rally, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia