MB Rajesh | അഴിമതി ഇല്ലാതാക്കാന്‍ നടപ്പിലാക്കുന്ന തദ്ദേശസ്വയം ഭരണവകുപ്പിലെ ഓണ്‍ ലൈന്‍ സ്ഥലംമാറ്റത്തിന് ചിലര്‍ തുരങ്കം വയ്ക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ്

 


കണ്ണൂര്‍: (www.kvartha.com) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനിലൂടെ ആക്കുമെന്ന് മന്ത്രി എംബി രാജേഷ് കണ്ണൂരില്‍ പറഞ്ഞു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ഇതിന് തുടക്കമാവും. കെസ് മാര്‍ട് എന്ന ആപിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാകും.

നിലവില്‍ എല്‍ എസ് ജി ഡി വകുപ്പിനെക്കുറിച്ചുള്ള പരാതികള്‍ക്ക് പരിഹാരമാകും. ഏറ്റവും കൂടുതല്‍ അഴിമതിയും കൈക്കൂലിയും അരങ്ങേറുന്ന വകുപ്പെന്നാണ് ഇതിനെ പൊതു ജനം ആരോപിക്കുന്നത്. സേവനങ്ങള്‍ ഓണ്‍ ലൈന്‍ വഴി ലഭ്യമാകാന്‍ തുടങ്ങിയാല്‍ പിന്നെ പൊതു ജനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ കയറിയിറങ്ങേണ്ട ആവശ്യം വരില്ല.

അങ്ങനെ വരുമ്പോഴാണല്ലോ പരസ്പരം ഉദ്യോഗസ്ഥരെ കാണേണ്ടി വരികയും അഴിമതിക്ക് കാരണമാവുകയും ചെയ്യുന്നത്. തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം എല്ലാ തലങ്ങളിലുമുള്ളവരെയും രാഷ്ട്രീയ പാര്‍ടി പ്രതിനിധികളേയും ഉള്‍പെടുത്തി ചര്‍ച ചെയത് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപ്പിലാക്കിയത്.

ഒരേ സ്ഥലത്ത് മൂന്ന് വര്‍ഷം ജോലി ചെയ്തവരേയും ആവശ്യപ്പെട്ടവര്‍ക്കുമാണ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥലം മാറ്റം നല്‍കിയത്. എന്നാല്‍ ചിലര്‍ ഇതിനെ തുരങ്കം വെക്കാന്‍ ശ്രമിക്കുകയും സര്‍കാര്‍ അവരെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അവര്‍ക്ക് അതിന്റെ പ്രയാസങ്ങള്‍ നേരിടേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

MB Rajesh | അഴിമതി ഇല്ലാതാക്കാന്‍ നടപ്പിലാക്കുന്ന തദ്ദേശസ്വയം ഭരണവകുപ്പിലെ ഓണ്‍ ലൈന്‍ സ്ഥലംമാറ്റത്തിന് ചിലര്‍ തുരങ്കം വയ്ക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ്

ജനപ്രതിനിധികള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഉദ്യോഗസ്ഥരെ വകുപ്പില്‍ കിട്ടാനാണ് താല്പര്യം. അത്തരം ആവശ്യങ്ങളുമായി ഇനി ആരും തിരുവനന്തപുരത്തേക്ക് വരേണ്ടെന്നും മന്ത്രി വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരു കുടക്കീഴിലാക്കാനുദ്ദേശിച്ചാണ് കണ്ണൂരില്‍ ആസ്ഥാന മന്ദിരം നിര്‍മിക്കുന്നതെന്നും കേരളത്തില്‍ ഇത് ആദ്യത്തേതാണെന്നും മന്ത്രി പറഞ്ഞു.

Keywords:  Minister MB Rajesh says that some people are undermining online transfer in Local Self-Government Department, which is being implemented to eliminate corruption, Kannur, News, Politics, Minister MB Rajesh, Corruption, Online, Transfer,  Employees, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia