Supreme Court | മണിപ്പൂര്‍ പ്രശ്‌നത്തില്‍ കര്‍ശന ഇടപെടലുമായി സുപ്രീം കോടതി; മലയാളി അടക്കം 3 മുന്‍ ഹൈകോടതി ജഡ്ജിമാരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിച്ചു, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ അന്വേഷിക്കാന്‍ 5 അംഗ പൊലീസ് സംഘവും

 


ന്യൂഡെല്‍ഹി: (www.kvartha.com) കഴിഞ്ഞ മൂന്നുമാസമായി കലാപം തുടരുന്ന മണിപ്പൂരില്‍ പ്രശ്‌നപരിഹാരത്തിനായി മൂന്ന് മുന്‍ ഹൈകോടതി ജഡ്ജിമാരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. നിയമവാഴ്ച പുനഃസ്ഥാപിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.

അന്വേഷങ്ങള്‍ക്ക് പുറമെ പുനരധിവാസം, ദുരിതാശ്വാസ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങളും സമിതിയുടെ പരിധിയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ഗീത മിത്തല്‍, ശാലിനി പി ജോഷി, മലയാളിയായ ആശ മേനോന്‍ എന്നിവരടങ്ങുന്ന പാനലാണ് രൂപീകരിച്ചത്.

അന്വേഷണ ഏജന്‍സി രെജിസ്റ്റര്‍ ചെയ്ത 11 എഫ് ഐ ആറുകളില്‍ സിബിഐ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ മുന്‍ മുംബൈ പൊലീസ് കമീഷണര്‍ ദത്താത്രയ് പദ്സല്‍ഗിക്കറെയും സുപ്രീം കോടതി നിയോഗിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം.

കൂടാതെ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ അന്വേഷിക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ച് എസ്പിമാരോ ഡിവൈഎസ്പിമാരോ അടങ്ങുന്ന സംഘത്തെ നിയോഗിക്കും. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ദത്താത്രെയ് പഡ്‌സാല്‍ഗികര്‍ക്കായിരിക്കും ഇതിന്റെ ചുമതല. സ്‌പെഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമില്‍ (SIT) മണിപ്പൂരിന് പുറത്തുനിന്നുള്ള എസ്പി റാങ്കില്‍ കുറയാത്തവരെ നിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മെയ് മാസത്തില്‍ രണ്ട് ആദിവാസി സ്ത്രീകളെ നഗ്‌നരായി പൊതുമധ്യത്തില്‍ നടത്തിച്ച സംഭവവുമായി ബന്ധപ്പെട്ട കേസ് ഉള്‍പെടെ മണിപ്പൂരിലെ അക്രമവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

20 പേരടങ്ങുന്ന സംഘമാണ് മണിപ്പൂരില്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് അഭിഭാഷകനായ കോളിന്‍ ഗോണ്‍സാല്‍വസ് കോടതിയെ അറിയിച്ചു. ഇവര്‍ തമ്മില്‍ പരസ്പരം നല്ല ബന്ധം പുലര്‍ത്തുകയും ഗൂഢാലോചന നടത്തുകയും ചെയ്യുന്നുണ്ട്. തങ്ങളെ തൊടാന്‍ കഴിയില്ലെന്നാണ് അവര്‍ കരുതുന്നത്. ഈ 20 പേരെ പിടികൂടാന്‍ സാധിച്ചാല്‍ അക്രമം നിയന്ത്രിക്കാനാകുമെന്നും ഗോണ്‍സാല്‍വസ് കോടതിയെ ബോധിപ്പിച്ചു.

Supreme Court | മണിപ്പൂര്‍ പ്രശ്‌നത്തില്‍ കര്‍ശന ഇടപെടലുമായി സുപ്രീം കോടതി; മലയാളി അടക്കം 3 മുന്‍ ഹൈകോടതി ജഡ്ജിമാരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിച്ചു, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ അന്വേഷിക്കാന്‍ 5 അംഗ പൊലീസ് സംഘവും

മണിപ്പൂരിലെ എന്‍ ബിരേന്‍ സിങ് സര്‍കാരിന് വേണ്ടി സോളിസിറ്റര്‍ ജെനറല്‍ തുഷാര്‍ മേത്ത ഹാജരായി. സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും പീഡിപ്പിക്കുകയും ചെയ്തതില്‍ കേസെടുക്കാന്‍ രണ്ട് മാസം വൈകിയത് എന്തെന്ന് കോടതി ചോദിച്ചു. രണ്ട് മാസം ഭരണഘടന തകര്‍ന്ന നിലയിലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

Keywords:  Manipur Violence: SC Forms All-Women Panel Of Former Judges, Appoints Ex-Mumbai Top Cop To Oversee CBI Probe, New Delhi, News, Politics, Manipur Violence, SC Forms All-Women Panel Of Former Judges, Appoints Ex-Mumbai Top Cop To Oversee CBI Probe, Clash, Chief Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia