Arrested | 'രോഗിയുടെ വേഷത്തിലെത്തി മോഷണം; ആശുപത്രി കള്ളന്‍ പിടിയില്‍'

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രികളില്‍ രോഗിയായി വേഷം മാറിയെത്തി മോഷണം നടത്തിയെന്ന കേസിലെ പ്രതിയെ പൊലീസ് തന്ത്രപരമായി പിടികൂടി. കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശൗകത്തലിയെ (47)യാണ് ടൗണ്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പിഎ ബിനു മോഹന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ സിഎച് നസീബ്, സബിയ സചി, എ എസ് ഐ നാസര്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.

കഴിഞ്ഞ ദിവസമാണ് പ്രസവ ശുശ്രൂഷക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ മുറിയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവുമടങ്ങിയ ബാഗ് പ്രതി കവര്‍ന്നത്. കഴിഞ്ഞ ദിവസം പുലര്‍ചെ കണ്ണൂര്‍ കൊയിലി ആശുപത്രിയിലെ 404 നമ്പര്‍ മുറിയിലായിരുന്നു സംഭവം.

കണ്ണൂര്‍ തയ്യില്‍ മൈതാപ്പള്ളിയിലെ ഐക്കൊടിച്ചി ഹൗസില്‍ നാസറിന്റെ മകളുടെ ഒന്നരപവന്റെ ആഭരണവും 11,000 രൂപയും ആധാര്‍ കാര്‍ഡു മടങ്ങിയ ബാഗ് ആണ് കവര്‍ന്നത്. കഴുത്തിലും കൈക്കും ബാന്‍ഡേജ് കെട്ടി മറച്ച മോഷ്ടാവാണ് മുറിയില്‍ കയറി മോഷണം നടത്തി മുങ്ങിയത്. രാവിലെ ബാഗ് നഷ്ടപ്പെട്ട വിവരം യുവതി ബന്ധുക്കളെ അറിയിക്കുകയും തുടര്‍ന്ന് ടൗണ്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

Arrested | 'രോഗിയുടെ വേഷത്തിലെത്തി മോഷണം; ആശുപത്രി കള്ളന്‍ പിടിയില്‍'

പരാതിയില്‍ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആശുപത്രിയിലെ നിരീക്ഷണ കാമറ പരിശോധിച്ചപ്പോഴാണ് ബാന്‍ഡേജ് കെട്ടി വേഷം മാറിയെത്തിയ മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചത്. തുടര്‍ന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ എകെജി ആശുപത്രിയിലും സമാനമായ രീതിയില്‍ മോഷണം നടത്തി രക്ഷപ്പെട്ടിരുന്നു. കണ്ണൂര്‍ നഗരത്തിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് രോഗികളെയും കൂട്ടിരിപ്പുകാരെയും ഇയാള്‍ കൊള്ളയടിക്കുക പതിവാണെന്ന് പൊലീസ് പറഞ്ഞു.

Keywords:  Man arrested in theft case, Kannur, News, Man Arrested, Robbery, Hospital, CCTV, Police, Complaint,  Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia