Terminated | 5000 രൂപ കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ട വനിതാ സബ് രജിസ്ട്രാറെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു

 


കോഴിക്കോട്: (www.kvartha.com) 5000 രൂപ കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ട വനിതാ സബ് രജിസ്ട്രാറെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. കോഴിക്കോട് ചേവായൂര്‍ സബ് രജിസ്ട്രാറായിരിക്കെ വിജിലന്‍സ് പിടികൂടിയ പികെ ബീനയെയാണ് പിരിച്ചുവിട്ടത്. കേസില്‍ വിജിലന്‍സ് പിടിയിലായത് മുതല്‍ ബീന സസ്‌പെന്‍ഷനിലായിരുന്നു. ശിക്ഷിക്കപ്പെട്ട ശേഷവും സസ്‌പെന്‍ഷന്‍ തുടര്‍ന്നു. 

ഇവര്‍ കുറ്റക്കാരിയാണെന്ന് 2020 ജൂണ്‍ 26 ന് കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. കേസില്‍ ബീന ശിക്ഷിക്കപ്പെട്ടിരുന്നു. ഏഴ് വര്‍ഷവും കഠിന തടവും അഞ്ച് ലക്ഷത്തിലേറെ രൂപ പിഴയുമാണ് ബീനക്കെതിരെ ശിക്ഷ വിധിച്ചത്. 

പിന്നാലെ കേസില്‍ കേരള ഹൈകോടതിയില്‍ ബീന അപീല്‍ സമര്‍പിച്ചിരുന്നു. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ബീന ജാമ്യത്തിലിറങ്ങിയശേഷം വകുപ്പുതലത്തില്‍ കാരണം കാണിക്കല്‍ നോടീസിന് മറുപടി നല്‍കി. തുടര്‍ന്ന് അപീല്‍ സമര്‍പിച്ചതിനാല്‍ പിരിച്ചുവിടരുതെന്നാണ് ബീന വകുപ്പിനോട് ആവശ്യപ്പെട്ട്. 

കേസില്‍ താന്‍ നിരപരാധിയാണെന്നും ഇക്കാര്യം മേല്‍ക്കോടതിയില്‍ തെളിയിക്കാനാവുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ചട്ടപ്രകാരം ബീനയെ സര്‍വീസില്‍ നിന്ന് നീക്കാന്‍ വകുപ്പ് തലത്തില്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം, ബീന കുറ്റക്കാരിയല്ലെന്ന് മേല്‍ക്കോടതി വിധിച്ചാല്‍ അവരെ സര്‍വീസില്‍ തിരിച്ചെടുക്കുമെന്നും ഇത് സംബന്ധിച്ച വിജ്ഞാപനം വ്യക്തമാക്കുന്നു.

Terminated | 5000 രൂപ കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ട വനിതാ സബ് രജിസ്ട്രാറെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു


Keywords:  News, Kerala, Kerala-News, Kozhikode-News, News-Malayalam, Terminated, Kozhikode, Sub Registrar, Service, Bribe Case, Appeal, Kozhikode: Sub registrar terminated from service in bribe case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia