Complaint | പുനലൂര്‍ താലൂക് ആശുപത്രിയില്‍ കുത്തിവയ്‌പ്പെടുത്ത കുട്ടികള്‍ക്ക് ഉള്‍പെടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി പരാതി; വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി

 


കൊല്ലം: (www.kvartha.com) പുനലൂര്‍ താലൂക് ആശുപത്രിയ്ക്കെതിരെ പരാതിയുമായി രോഗികള്‍ രംഗത്ത്. കുത്തിവയ്‌പ്പെടുത്തതിന് പിന്നാലെ പലര്‍ക്കും ദേഹാസാസ്ഥ്യം അനുഭവപ്പെട്ടതാണ് പരാതിയ്ക്ക് കാരണം. ചൊറിച്ചില്‍ ഉള്‍പെടെയുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ട കുട്ടികളേയും മുതിര്‍ന്നവരേയും വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

ചിലരെ താലൂക് ആശുപത്രിയില്‍ തന്നെ നിരീക്ഷിച്ച് ചികിത്സ നല്‍കി വരികയാണ്. മരുന്ന് മാറി കുത്തിവച്ചതോടെ മൂന്ന് കുട്ടികള്‍ക്ക് ഉള്‍പെടെ 11 പേര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടാന്‍ കാരണമായെന്നാണ് പരാതി. എന്നാല്‍ മരുന്ന് മാറി കുത്തിവച്ചെന്ന ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.

വെള്ളിയാഴ്ച വൈകിട്ടെടുത്ത കുത്തിവെയ്പ്പിന് ശേഷമാണ് കുട്ടികള്‍ ഉള്‍പെടെയുള്ള പലര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടത്. ആന്റി ബയോടികുമായി മിക്സ് ചെയ്ത ഡിസ്റ്റില്‍ഡ് വാടറില്‍ നിന്നാകാം അണുബാധയുണ്ടായതെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക വിശദീകരണം. ആരുടേയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

Complaint | പുനലൂര്‍ താലൂക് ആശുപത്രിയില്‍ കുത്തിവയ്‌പ്പെടുത്ത കുട്ടികള്‍ക്ക് ഉള്‍പെടെ ദേഹാസ്വാസ്ഥ്യം  അനുഭവപ്പെട്ടതായി പരാതി; വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി


Keywords:  News, Kerala, Kerala-News, News-Malayalam, Punalur, Taluk Hospital, Kollam, Complaint, Injection, Kollam: Complaint against Punalur Taluk Hospital.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia