Complaint | വനിതാ ജീവനക്കാര്‍ ഓണാഘോഷത്തിനണിഞ്ഞ വസ്ത്രത്തിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന സംഭവത്തില്‍ ഹൈകോടതി അഭിഭാഷകനെതിരെ പരാതി

 


കൊച്ചി: (www.kvartha.com) വനിതാ ജീവനക്കാര്‍ ഓണാഘോഷത്തിനണിഞ്ഞ വസ്ത്രത്തിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന സംഭവത്തില്‍ ഹൈകോടതി അഭിഭാഷകനെതിരെ പരാതി. അഡ്വ. രാജേഷ് വിജയനെതിരെയാണ് കേരള ഹൈകോടതി സ്റ്റാഫ് അസോസിയേഷന്‍ ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയത്.

Complaint | വനിതാ ജീവനക്കാര്‍ ഓണാഘോഷത്തിനണിഞ്ഞ വസ്ത്രത്തിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന സംഭവത്തില്‍ ഹൈകോടതി അഭിഭാഷകനെതിരെ പരാതി

ഹൈകോടതിയിലെ വനിതാ ജീവനക്കാര്‍ ഓണാഘോഷത്തിനണിഞ്ഞ വസ്ത്രത്തെക്കുറിച്ച് ഫേസ്ബുക് പോസ്റ്റിലൂടെയാണ് ആദ്യ പരാമര്‍ശം നടത്തിയത്. തുടര്‍ന്ന് വിവാദമായതോടെ ആ പോസ്റ്റ് പിന്‍വലിച്ച് മറ്റൊരു പോസ്റ്റിടുകയായിരുന്നു. ഇതിലും സ്ത്രീവിരുദ്ധ പരാമര്‍ശമാണ് രാജേഷ് നടത്തിയതെന്നാണ് ആരോപണം. ഇതോടെ അച്ചടക്ക നടപടി ആവശ്യപ്പെട്ടാണ് അഡ്വ. രാജേഷിനെതിരെ പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് രാജേഷിനോട് ബാര്‍ കൗണ്‍സില്‍ വിശദീകരണം തേടി.

Keywords:  Kerala High Court staff association lodges complaint against lawyer for offensive remarks, Kochi, News, Complaint, FB Post, Kerala High Court Staff Association, Women, Allegation, Bar Council,  Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia