Arrested | കണ്ണൂര്‍ വിമാന താവളത്തില്‍ നിന്നും സോക്‌സില്‍ ഒളിപ്പിച്ച് സ്വര്‍ണ മിശ്രിതം കടത്ത്: കാസര്‍കോട് സ്വദേശിയായ യുവാവ് പിടിയില്‍

 


കണ്ണൂര്‍: (www.kvartha.com) ശാര്‍ജയില്‍ നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ മിശ്രിതം മട്ടന്നൂര്‍ എയര്‍പോര്‍ട് പൊലീസ് പിടികൂടി. കാസര്‍കോട് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ റഹ്‌മാനാണ് (29) പിടിയിലായത്.

എയര്‍പോര്‍ടിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നിയതിനെ തുടര്‍ന്ന് എയര്‍പോര്‍ട് പൊലീസ് പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ ഇയാള്‍ ഷൂസിനൊപ്പം ധരിച്ച സോക്‌സുകളുടെ അടിയില്‍ ഒളിപ്പിച്ച് വെച്ച നിലയിലായിലാണ് സ്വര്‍ണ മിശ്രിതം കണ്ടെത്തിയത്.

പിടിച്ചെടുത്ത സ്വര്‍ണ മിശ്രിതം വേര്‍തിരിച്ച് തൂക്കിനോക്കിയതില്‍ 1130.8 ഗ്രാം സ്വര്‍ണം ലഭിച്ചു. ഇതിന് വിപണിയില്‍ ഏകദേശം 67,82,000 രൂപ മൂല്യമുണ്ട്. തുടര്‍ന്ന് ഇയാളെ എയര്‍പോര്‍ട് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

Arrested | കണ്ണൂര്‍ വിമാന താവളത്തില്‍ നിന്നും സോക്‌സില്‍ ഒളിപ്പിച്ച് സ്വര്‍ണ മിശ്രിതം കടത്ത്: കാസര്‍കോട് സ്വദേശിയായ യുവാവ് പിടിയില്‍

കണ്ണൂര്‍ സിറ്റി പൊലീസ് മേധാവി അജിത് കുമാര്‍ ഐ പി എസിന്റെ നിര്‍ദേശപ്രകാരം എയര്‍പോര്‍ട് പൊലീസ് സ്വര്‍ണക്കടത്ത് തടയാന്‍ ക്ലിയറന്‍സ് കഴിഞ്ഞു പുറത്തിറങ്ങുന്ന യാത്രക്കാരെ സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്.

Keywords:  Kasaragod native arrested for smuggling gold at Kannur Airport, Kannur, News, Kasaragod Native Arrested, Gold Smuggling, Kannur Airport, Passenger, Police Station, Order, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia