Follow KVARTHA on Google news Follow Us!
ad

Tickets Stolen | പയ്യന്നൂരില്‍ ലോടറി സ്റ്റാള്‍ കുത്തിതുറന്ന് കവര്‍ച; ഓണം ബംപര്‍ ഉള്‍പെടെയുളള ടികറ്റുകള്‍ മോഷ്ടിച്ചതായി പരാതി

കാങ്കോല്‍ സബ് സ്റ്റേഷന് സമീപത്ത് കെട്ടിയുണ്ടാക്കിയ സ്റ്റാളിലാണ് സംഭവം Kannur, Lottery Tickets, Stolen, Lottery Stall, Payyannur, Complaint
കണ്ണൂര്‍: (www.kvartha.com) പയ്യന്നൂര്‍ കാങ്കോലില്‍ റോഡരികിലെ ലോടറി സ്റ്റാള്‍ കുത്തിതുറന്ന് ഓണം ബംപര്‍ ഉള്‍പെടെയുളള ടികറ്റുകള്‍ മോഷ്ടിച്ചതായി പരാതി. തമിഴ്‌നാട് സ്വദേശിനി തങ്കമ്മ നടത്തിവന്ന ലോടറി സ്റ്റാളാണ് കുത്തിതുറന്ന്. ഏകദേശം 5000 രൂപ വിലയുളള ലോടറി ടികറ്റുകളാണ് നഷ്ടപ്പെട്ടത്.

കാങ്കോല്‍ സബ് സ്റ്റേഷന് സമീപത്ത് കെട്ടിയുണ്ടാക്കിയ സ്റ്റാളില്‍ നിന്ന് രാത്രിയില്‍ ടികറ്റുകള്‍ കവര്‍ന്നതെന്നാണ് പരാതി. തങ്കമ്മ കുറച്ചു നാളുകളായി ജീവിതോപാധിയായി ഇവിടെ ടികറ്റ് വില്‍പന നടത്തി വരികയായിരുന്നു. മോഷ്ടിക്കപ്പെട്ട ടികറ്റുകള്‍ ഏതൊക്കെയാണെന്ന് പൊലീസ് പരിശോധന നടത്തിവരികയാണ്.

News, Kerala, Kerala-News, Police-News, Kannur, Lottery Tickets, Stolen, Lottery Stall, Payyannur, Complaint, Kannur: Lottery tickets stolen from stall at Payyannur.


Keywords: News, Kerala, Kerala-News, Police-News, Kannur, Lottery Tickets, Stolen, Lottery Stall, Payyannur, Complaint, Kannur: Lottery tickets stolen from stall at Payyannur.

Post a Comment