Feet | നിങ്ങളുടെ കാലുകൾ സംരക്ഷിക്കൂ, ആയുസ് കൂട്ടാം! ആരോഗ്യകരമായ ജീവിതത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

 


ന്യൂഡെൽഹി: (www.kvartha.com) തലയിൽ നര കേറിയാലും ചർമത്തിൽ ചുളിവുകൾ വന്നാലും നാം പറയാറുണ്ട് ആയുസ് തീരാറായി എന്ന്. എന്നാൽ അങ്ങനെയല്ല. യഥാർഥത്തിൽ നിങ്ങളുടെ കാലിന്റെ ആരോഗ്യത്തിനനുസരിച്ചാണ് ആയുസ് ഇരിക്കുന്നത്. കാലുകളുടെ പേശികൾ എത്രത്തോളം ശക്തിയുള്ളതാണോ അതിനനുസരിച്ചിരിക്കും നിങ്ങളുടെ ശരീരത്തിന്റെ മൊത്തം ആരോഗ്യവും.

Feet | നിങ്ങളുടെ കാലുകൾ സംരക്ഷിക്കൂ, ആയുസ് കൂട്ടാം! ആരോഗ്യകരമായ ജീവിതത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കാലുകളുടെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാമെന്ന് നോക്കാം

എല്ലാ ദിവസവും നടക്കുന്നത് കാലുകളിലെ പേശികൾക്ക് ശക്തി നൽകും. ഒരാൾ രണ്ടാഴ്ചയോളം നടക്കാതിരുന്നാൽ അയാളുടെ കാലിന്റെ ശക്തി മൂന്നിലൊന്നായി കുറയും. ഇത് നിങ്ങളുടെ പ്രായം 30 വർഷം കൂടുന്നതിന് തുല്യമാണ്. അത് കൊണ്ട് തന്നെ ദിവസവും നടക്കുക. ഒരാളുടെ ശരീരത്തിന്റെ മുഴുവൻ ഭാരവും ചുമക്കുന്നത് കാലുകളാണ്. ഒരു മനുഷ്യശരീരത്തിലെ 50 ശതമാനം എല്ലുകളും 50 ശതമാനം പേശികളും ആ വ്യക്തിയുടെ കാലുകളിലാണുള്ളത്. അത് പോലെ തന്നെ ശരീരത്തിലെ ഏറ്റവും വലിയ സന്ധികളും എല്ലുകളും കാലുകളിലാണ്.

ചെറുപ്പക്കാരനായ ഒരാളുടെ കാലുകൾക്ക് 800 കിലോ ഉള്ള ഒരു ചെറിയ കാർ പൊക്കാനുള്ള ശക്തിയുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മാത്രമല്ല നമ്മുടെ ശരീരത്തിലെ 50 ശതമാനം രക്തക്കുഴലുകളും 50 ശതമാനം രക്തവും നമ്മുടെ കാലുകളിലാണ്. ആരോഗ്യമുള്ള കാലുകളിൽ ആരോഗ്യമുള്ള രക്തപ്രവാഹം സുഗമമായി നടക്കുന്നു. അത് കൊണ്ട് തന്നെ ശക്തിയായി കാൽ പേശികളുണ്ടെങ്കിൽ ശക്തമായ ഹൃദയവും ഉണ്ടാകും.

ഒരാളുടെ പ്രായം കൂടുന്നത് അയാളുടെ കാലിൽ നിന്നും അറിയാൻ സാധിക്കും. കാലുകളുടെ പ്രവർത്തനം കുറയുമ്പോൾ കാലുകളിലെ അസ്ഥി, മജ്ജ, കാൽസ്യം എന്നിവക്ക് കുറവ് സംഭവിക്കുന്നു. ഇത് വാർധക്യത്തിൽ കാലുകൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. പ്രായമായവരിൽ കൂടുതൽ ആളുകളും കാലുകളിൽ ഒടിവോ മറ്റോ ഉണ്ടായതിനു ശേഷം പെട്ടെന്ന് തന്നെ മരിക്കുന്നു. കാലുകളിലെ ഒടിവ് പതിയെ ത്രോംബോസിസ് എന്ന രോഗത്തിലേക്ക് നയിക്കുന്നു. നിങ്ങൾ ഒരു ദിവസം കുറഞ്ഞത് 40 മിനിറ്റെങ്കിലും നടക്കുക. ഇത് കാലുകളുടെ പേശികൾക്ക് ശക്തി നൽകുന്നതിന് വേണ്ടിയുള്ള വ്യായമമാണ്. ഇതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ആയുസ് വർധിപ്പിക്കാൻ കഴിയും.

Keywords: News, National, New Delhi,Tips, Leg, Exercises, Walking, Lifespan, Protection, How to Keep Your Feet Healthy.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia