Govt Official | കോൻ ബനേഗാ ക്രോർപതിയിൽ 50 ലക്ഷം രൂപ നേടിയ സർക്കാർ ഉദ്യോഗസ്ഥ രാജിവച്ചു; പിന്നെ, ഒരു ട്വിസ്റ്റ്!

 


ഭോപ്പാൽ: (www.kvartha.com) അമിതാഭ് ബച്ചന്റെ 'കോൻ ബനേഗാ ക്രോർപതി' (KBC) എന്ന ക്വിസ് ഷോയിൽ 50 ലക്ഷം രൂപ നേടിയ മധ്യപ്രദേശിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ വെള്ളിയാഴ്ച തഹസിൽദാർ സ്ഥാനത്ത് നിന്ന് രാജിവച്ചെങ്കിലും അടുത്ത ദിവസം അപ്രതീക്ഷിത നീക്കത്തിൽ രാജി പിൻവലിച്ചു. അമിത സിംഗ് തോമറിനെ ഇപ്പോൾ തഹസിൽദാരായി ഷിയോപൂരിൽ നിയമിച്ചിട്ടുണ്ട്. ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് അമിതാഭ് ബച്ചന്റെ 'കോൻ ബനേഗാ ക്രോർപതി' ക്വിസ് ഷോയിൽ മത്സരാർത്ഥിയായി 50 ലക്ഷം രൂപ നേടിയതിലൂടെയാണ് തോമർ പ്രശസ്തയായത്.

Govt Official | കോൻ ബനേഗാ ക്രോർപതിയിൽ 50 ലക്ഷം രൂപ നേടിയ സർക്കാർ ഉദ്യോഗസ്ഥ രാജിവച്ചു; പിന്നെ, ഒരു ട്വിസ്റ്റ്!

അടുത്തിടെ, ഷിയോപൂരിൽ പുതുതായി നിയമിതനായ കലക്ടർ സർക്കാർ ഉദ്യോഗസ്ഥർക്കിടയിൽ ജോലി വിഭജനം നിശ്ചയിച്ചു. എന്നാൽ പ്രധാനപ്പെട്ട ജോലികൾ ഏൽപ്പിക്കാത്തതും സീനിയോറിറ്റി അവഗണിക്കപ്പെട്ടതും അമിതയെ അസ്വസ്ഥയാക്കുകയും രാജിവയ്ക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. 'കഴിഞ്ഞ അഞ്ച് വർഷമായി എന്നെ അപമാനിക്കുകയാണ്, പുതിയ കലക്ടറെ നിയമിച്ചപ്പോൾ തഹസിൽദാരുടെ ചുമതല നൽകുമെന്ന് കരുതി, പക്ഷേ അത് നടന്നില്ല, ഇത് മാനസികമായി തളർത്തി', അവർ രാജിക്കത്തിൽ എഴുതി.

അമിത തോമർ കഴിഞ്ഞ അഞ്ച് വർഷമായി ഒരു പ്രത്യേക ചുമതല ഒന്നും നൽകപ്പെടാതെ വിവിധ വകുപ്പുകളിൽ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ, ഭൂമിയുടെ രേഖകൾ നോക്കുന്ന ചീഫ് ഓഫീസറുടെ സ്ഥാനമാണ് അവർ വഹിക്കുന്നത്. ശനിയാഴ്ച ജില്ലയിലെ അഞ്ച് തഹസിൽദാർമാരെയും കലക്ടർ നിയമിച്ചതോടെ അസിസ്റ്റന്റ് കലക്ടർക്ക് അമിത രാജിക്കത്ത് നൽകിയത് വൈറലായി. മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും തന്റെ മാനസികാവസ്ഥ നല്ലതല്ലെന്നും അവർ പറഞ്ഞു. എന്നാൽ, രാജി സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് അടുത്ത ദിവസം അഡീഷണൽ കലക്ടർക്ക് അപേക്ഷ നൽകിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു.

'തഹസിൽദാർ അമിതാ സിംഗ് ഒരു സീനിയർ തഹസിൽദാറാണ്, അവർ ഇവിടെ നാല് വർഷം പൂർത്തിയാക്കി. തിരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടങ്ങൾ അനുസരിച്ച്, അവർക്ക് സ്ഥലംമാറ്റം നൽകേണ്ടി വന്നു. അതിനാലാണ് പുതിയ ചുമതല നൽകാത്തത്. എന്നിരുന്നാലും, സീനിയർ തഹസിൽദാർ ആയതിനാൽ ഇത്തരമൊരു നടപടി ഉചിതമല്ല. വിഷയം മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യും', ഷിയോപൂർ ജില്ലാ കലക്ടർ സഞ്ജയ് കുമാറിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. 2019-ൽ മതപരമായ ഒരു ഫേസ്‌ബുക് പോസ്റ്റിന്റെ പേരിൽ , അമിത സസ്പെൻഷൻ നേരിട്ടിരുന്നു.

Keywords: News, National, Bhopal, Govt official, KBC, Amitabh Bachchan, Viral,   Government official who won Rs 50 lakh in KBC resigns from post; Then, a twist.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia