Arrested | വീട് കേന്ദ്രീകരിച്ച് മിനി ബാര്‍ നടത്തിയിരുന്നയാള്‍ അറസ്റ്റില്‍; പിടിച്ചെടുത്തത് 113 കുപ്പി ഇന്‍ഡ്യന്‍ നിര്‍മിത വിദേശമദ്യം

 


തിരുവല്ല: (www.kvartha.com) നിരണത്ത് വീടു കേന്ദ്രീകരിച്ച് മിനി ബാര്‍ നടത്തിയിരുന്നയാളെ എക്‌സൈസ് അറസ്റ്റു ചെയ്തു. തിരുവല്ല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടി എസ് സജീവാണ് (52) പിടിയിലായത്. ഇയാളില്‍ നിന്ന് അര ലിറ്ററിന്റെ 113 കുപ്പി ഇന്‍ഡ്യന്‍ നിര്‍മിത വിദേശമദ്യം പിടിച്ചെടുത്തതായി എക് സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ ബെവ് കോ ഔട് ലെറ്റുകളില്‍ നിന്നു പലപ്പോഴായി മദ്യം വാങ്ങി സൂക്ഷിക്കുകയായിരുന്നു ഇയാളുടെ രീതിയെന്നും അവധി ദിവസങ്ങളില്‍ ഇരട്ടി വിലയ്ക്കാണ് വിറ്റിരുന്നതെന്നും എക്‌സൈസ് പറഞ്ഞു.

വീടിന്റെ പരിസരത്തു നിന്നാണ് 40 കുപ്പി മദ്യം ലഭിച്ചത്. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ വീടിനുള്ളില്‍ ചാക്കില്‍കെട്ടി വച്ചിരുന്ന 73 കുപ്പി മദ്യവും കണ്ടെടുത്തു. മദ്യം വിറ്റുകിട്ടിയ പണവും ലഭിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Arrested | വീട് കേന്ദ്രീകരിച്ച് മിനി ബാര്‍ നടത്തിയിരുന്നയാള്‍ അറസ്റ്റില്‍; പിടിച്ചെടുത്തത് 113 കുപ്പി ഇന്‍ഡ്യന്‍ നിര്‍മിത വിദേശമദ്യം

എക്‌സൈസ് സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസ്, പത്തനംതിട്ട ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റിവ് ഓഫിസര്‍ വി രതീഷ്, അസിസ്റ്റന്റ് എക് സൈസ് ഇന്‍സ്‌പെക്ടര്‍ ശിഹാബുദീന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അരുണ്‍ കൃഷ്ണന്‍, സുമോദ് കുമാര്‍, ഹുസൈന്‍, കാര്‍ത്തിക എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Keywords:  Excise Squad Arrests Man For Illegal Sale Of Liquor, Pathanamthitta, News, Excise Squad Arrests, Foreign Liquor, Court, Remanded, Mini Bar, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia