Heart Attack | സ്ത്രീകളിലും ഹൃദയാഘാതം വർധിക്കുന്നു; കാരണങ്ങൾ അനവധി; മരണ നിരക്കും കൂടുതൽ; വിദഗ്ധർ ഞെട്ടിക്കുന്ന വസ്തുതകൾ പങ്കുവെക്കുന്നു

 


ന്യൂഡെൽഹി: (www.kvartha.com) സാധാരണ ഹൃദയാഘാതം കൂടുതൽ കാണാറുള്ളത് പുരുഷന്മാരിലാണ്. ഹൃദയത്തിന്റെ പ്രധാന ധമനികളായ ഇടത് ധമനികളാണ് ഹൃദയാഘാതം ഉണ്ടാക്കുന്നത്. ഹൃദയത്തിലേക്കുള്ള രക്തം പമ്പ് ചെയ്യുന്നത് ഇത് വഴിയാണ്. പ്രായം കൂടുമ്പോഴോ സംരക്ഷണം കുറയുമ്പോഴോ രക്തം പമ്പ് ചെയ്യാതെ വരുന്നു. അപ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്.

Heart Attack | സ്ത്രീകളിലും ഹൃദയാഘാതം വർധിക്കുന്നു; കാരണങ്ങൾ അനവധി; മരണ നിരക്കും കൂടുതൽ; വിദഗ്ധർ ഞെട്ടിക്കുന്ന വസ്തുതകൾ പങ്കുവെക്കുന്നു

ആർത്തവ വിരാമം സംഭവിക്കാത്ത സ്ത്രീകളിൽ ഹൃദയാഘാതം വളരെ കുറവാണെന്നാണ് പൊതുവെ വിലയിരുത്തിയിരുന്നത്. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്ത്രീകളിൽ ഹൃദയാഘാതത്തിന്റെ അളവ് വർധിക്കാനുള്ള സാധ്യതയുണ്ട്. 'അമേരിക്കയിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നത് സ്ത്രീകളിൽ ഹൃദയാഘാതം ഗുരുതരമാണെന്നും പുരുഷന്മാരെക്കാൾ കൂടുതൽ മരണനിരക്ക് സ്ത്രീകൾക്കാണെന്നുമാണ്. ഇത് ഞെട്ടിപ്പിക്കുന്നതാണെങ്കിലും ഇതിന് തെളിവുകളുണ്ട് ' പ്രമുഖ ഹൃദ്രോഗ വിദഗ്ധനായ ഡോ. കൗശൽ ഛത്രപതി പറയുന്നു.

സ്ത്രീകൾക്ക് പുരുഷന്മാരെക്കാൾ വ്യാപകമായ പ്രശ്നങ്ങൾ ആണുണ്ടാകുന്നത്. സ്ത്രീകളിൽ ഹൃദയാഘാതം കൂടുന്നതിന് സാധാരണയായി പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ തുടങ്ങിയവ കാരണമാകുന്നു. ഈ രോഗ ലക്ഷണങ്ങൾ ഒരിക്കലും ഹൃദയാഘാതത്തിന്റെതാണെന്ന് മനസിലാവുകയില്ല. അത് കൊണ്ട് തന്നെ ചികിത്സ ഒരിക്കലും വൈകിപ്പിക്കരുത്. കൂടാതെ, സ്ത്രീകളിലെ ലക്ഷണങ്ങൾ 'ഹിസ്റ്റീരിയൽ' അല്ലെങ്കിൽ 'ഫങ്ഷണൽ' എന്ന് തരാം തിരിക്കാം. അത് പോലെ സ്ത്രീകളിൽ പുകവലി കൂടുന്നുണ്ട്. വ്യായാമം ചെയ്യുന്നതും കുറവാണ്. ഈ കാരണങ്ങൾ കൊണ്ടൊക്കെ സ്ത്രീകളിൽ ഹൃദയാഘാതം കൂടുന്നു', അദ്ദേഹം പറയുന്നു.

സ്ത്രീ ഹോർമോണുകൾ മൂലം ഉണ്ടാകുന്ന ഹൃദയാഘാതം പ്രതിരോധിക്കാനുള്ള കഴിവ് സ്ത്രീകൾക്കുള്ളതായി കണക്കാക്കുന്നതിനാൽ പല ഡോക്ടർമാരും സ്ത്രീകളിൽ ഹൃദയാഘാതത്തെ സംശയിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകളിൽ ജോലി ചെയ്യുന്നവർ കുറവായത് കൊണ്ട് ഇന്ത്യയിൽ സമ്പാദ്യമില്ലാത്ത സ്ത്രീകളെ ആഞ്ചിയോ പ്ലാസ്റ്റി പോലുള്ള ചിലവേറിയ ശസ്ത്രക്രിയകൾക്ക് വിധേയമാക്കാൻ ബന്ധുക്കൾ മടിക്കുന്നു. അത് കൊണ്ട് തന്നെ സ്ത്രീകളിൽ മരണ സാധ്യത വർധിക്കുന്നുവെന്നാണ് ഡോക്ടർ ചൂണ്ടിക്കാട്ടുന്നത്.

'സ്ത്രീകൾക്ക് ഇനി ഹൃദയാഘാതത്തിൽ നിന്ന് രക്ഷയില്ലെന്ന് ഡോക്ടർമാർ എന്ന നിലയിൽ ഞങ്ങൾ തിരിച്ചറിയേണ്ടതുണ്ട്, ലിംഗഭേദമില്ലാതെ നെഞ്ചുവേദനയുടെ എല്ലാ കേസുകളും അതേ ഗൗരവത്തോടെ തന്നെ ചികിത്സിക്കണം. അപകടസാധ്യത ഘടകങ്ങളുടെ നിയന്ത്രണം പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ കർശനമായിരിക്കണം. കൂടുതൽ സ്ത്രീകൾ ഇപ്പോൾ ജോലി ചെയ്യുന്നു, അതിനാൽ ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്, ഇത് കുടുംബാംഗങ്ങളുടെ വിവേചനം ലഘൂകരിക്കും.

സർക്കാർ സ്‌പോൺസർ ചെയ്യുന്ന ആരോഗ്യ പദ്ധതികളും രണ്ട് ലിംഗക്കാർക്കും സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്നു. സാർവത്രിക ആരോഗ്യ സംരക്ഷണം സാധ്യമാണ്. ജനസംഖ്യയുടെ 50% സ്ത്രീകളാണ്. ജനസംഖ്യയുടെ പകുതിയുടെ ആരോഗ്യം അവഗണിക്കുന്നത് കുറ്റകരമാണ്. രാഷ്ട്രം കൂടുതൽ പക്വത പ്രാപിക്കുമ്പോൾ, സ്ത്രീകൾക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ലഭിക്കാൻ നാം ശ്രദ്ധിക്കണം', അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: News, National, New Delhi, Heart Attack, Womens, Death, Worse, Doctor, Advice, India,  Do women have worse outcomes after a heart attack? Expert shares surprising facts.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia