Cristiano Ronaldo | താമസിക്കുന്ന ഹോടെലില്‍വച്ച് ടിവി അവതാരകയെ ആളുമാറി ഫോണ്‍ ചെയ്ത് പോര്‍ചുഗീസ് സൂപര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; ഇരുവരുടേയും സംഭാഷണങ്ങള്‍ വൈറല്‍

 


റിയാദ്: (www.kvartha.com) താമസിക്കുന്ന ഹോടെലില്‍വച്ച് ടെലിവിഷന്‍ അവതാരകയെ ആളുമാറി ഫോണ്‍ ചെയ്ത് പോര്‍ചുഗീസ് സൂപര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഉദ്ദേശിച്ച ആളിനെ അല്ല വിളിച്ചതെന്ന് തിരിച്ചറിഞ്ഞ റൊണാള്‍ഡോ ഉടന്‍ തന്നെ ക്ഷമാപണവും നടത്തുന്നുണ്ട്.

എന്നാല്‍ താനൊരു ടെലിവിഷന്‍ അവതാരകയാണെന്നും 'വലിയ തെറ്റാണ് ക്രിസ്റ്റ്യാനോ ചെയ്തതെന്നും' അവതാരക തമാശ രൂപേണ മറുപടി നല്‍കി. അറബ് മാധ്യമ പ്രവര്‍ത്തകയായ ഹലീമ ബോളണ്ടിനെയാണ് റൊണാള്‍ഡോ ആളുമാറി ഫോണ്‍ വിളിച്ചത്. ഒരു സുഹൃത്തിനെയാണു വിളിച്ചതെന്നും ആളു മാറി കോള്‍ വന്നതാണെന്നും ക്രിസ്റ്റ്യാനോ ഫോണില്‍ പറഞ്ഞു.

എന്നാല്‍ ഞാന്‍ നിങ്ങളുടെ സുഹൃത്താണെന്നാണ് ഹലീമയുടെ മറുപടി. സുഹൃത്തിനോടൊപ്പം റൊണാള്‍ഡോ താമസിക്കുന്ന ഹോടെലില്‍ എത്തിയതാണെന്നും താനൊരു സെലിബ്രിറ്റിയാണെന്നും ഹലീമ പറഞ്ഞു. എന്നാല്‍ റൊണാള്‍ഡോ ക്ഷമ പറഞ്ഞപ്പോള്‍, ഇതാണു ലോകത്തെ വലിയ തെറ്റെന്നായിരുന്നു ഹലീമയുടെ മറുപടി.

കുവൈത് സ്വദേശിനിയായ ഹലീമ ബോളണ്ട് 2007ലെ 'മിസ് അറബ് ജേണലിസ്റ്റ്' പുരസ്‌കാരം നേടിയ ടെലിവിഷന്‍ അവതാരകയാണ്. ഇന്‍സ്റ്റഗ്രാമില്‍ 3.6 മില്യന്‍ ആരാധകരാണ് അവരെ പിന്തുടരുന്നത്. റൊണാള്‍ഡോയുടേയും ഹലീമയുടേയും ഫോണ്‍ സംഭാഷണം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

Cristiano Ronaldo | താമസിക്കുന്ന ഹോടെലില്‍വച്ച് ടിവി അവതാരകയെ ആളുമാറി ഫോണ്‍ ചെയ്ത് പോര്‍ചുഗീസ് സൂപര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; ഇരുവരുടേയും സംഭാഷണങ്ങള്‍ വൈറല്‍

സഊദി പ്രോ ലീഗില്‍ അല്‍ നസ്ര്‍ ക്ലബിലാണ് റൊണാള്‍ഡോ ഇപ്പോള്‍ കളിക്കുന്നത്. അറബ് ക്ലബ് ചാംപ്യന്‍സ് കപില്‍ രാജ കസബ്ലാങ്കയെ തോല്‍പിച്ച് അല്‍ നസ്ര്‍ സെമി ഫൈനലില്‍ കടന്നിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് അല്‍ നസ്‌റിന്റെ വിജയം.

Keywords: Cristiano Ronaldo and his strange call to the Miss Arab reporter: 'But are you here at the hotel?', Riyadh, News, Cristiano Ronaldo, Phone Call, Social Media, Hotel, Miss Arab Reporter, Friend, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia