Waqf Board | കാലാവധി തീരും മുമ്പേ ടി കെ ഹംസ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം ഒഴിയുന്നു; പകരം ഇ കെ വിഭാഗം സമസ്‌ത നേതാവ് സുപ്രധാന പദവയിലെത്തുമോ? സിപിഎമിന്റെ തന്ത്രപരമായ നീക്കങ്ങങ്ങളിൽ ആകാംക്ഷ

 


തിരുവന്തപുരം: (www.kvartha.com) കാലാവധി അവസാനിക്കാന്‍ ഒന്നരവര്‍ഷം ബാക്കിനില്‍ക്കെ വഖഫ് ബോര്‍ഡ് ചെയര്‍മാൻ സ്ഥാനം ടി കെ ഹംസ ഒഴിയുന്നു. ചൊവ്വാഴ്ച ചേരുന്ന ബോർഡ് യോഗത്തിന് മുമ്പ് അദ്ദേഹം രാജിവെക്കുമെന്നാണ് റിപോർടുകൾ. വകുപ്പ് മന്ത്രി വി അബ്ദുർ റഹ്‌മാനുമായുള്ള ഭിന്നതകളെ തുടർന്നാണ് രാജിയെന്നാണു സൂചന. എന്നാൽ, ആരോഗ്യകാരണങ്ങളാലാണ് സ്ഥാനം ഒഴിയുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

Waqf Board | കാലാവധി തീരും മുമ്പേ ടി കെ ഹംസ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം ഒഴിയുന്നു; പകരം ഇ കെ വിഭാഗം സമസ്‌ത നേതാവ് സുപ്രധാന പദവയിലെത്തുമോ? സിപിഎമിന്റെ തന്ത്രപരമായ നീക്കങ്ങങ്ങളിൽ ആകാംക്ഷ

തിരുവനന്തപുരത്ത് മന്ത്രി വിളിച്ച യോഗങ്ങളിൽ ഹംസ പങ്കെടുക്കാതിരുന്നതാണ് പുറത്താകലിന് വഴിവെച്ചതെന്നാണ് വിവരം. യോഗത്തിൽ പങ്കെടുക്കാത്തത് ഗുരുതര കൃത്യവിലോപമായി കാണുന്നുവെന്ന് പരാമർശമുള്ള മിനുറ്റ്സ് നേരത്തെ മാധ്യമങ്ങളിൽ പുറത്തുവന്നിരുന്നു. എന്നാൽ, താൻ സിപിഎം നേതൃത്വവുമായി ആലോചിച്ചിട്ടുണ്ടെന്നും 80 വയസ് പിന്നിട്ടവർ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും ഒഴിയുന്നതാണ് പാർടിയിലെ രീതിയെന്നും ഹംസ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ പദവിയിൽ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തനിക്ക് 87 വയസാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വഖഫ് മന്ത്രിയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന റിപോർടുകൾ ഹംസ തള്ളിക്കളഞ്ഞു.

ടികെ ഹംസ ഒഴിയുന്ന സാഹചര്യത്തിൽ പകരം ഈ പദവിയിലേക്ക് ആര് എത്തുമെന്നതും നിർണായകമാണ്. മുസ്ലീം സമുദായവുമായി കൂടുതൽ അടുക്കാൻ സിപിഎം ശ്രമങ്ങൾ നടത്തുമ്പോഴാണ് വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്ത് ഒഴിവുവരുന്നത്. എല്ലാകാലത്തും മുസ്ലിം ലീഗിനോട് ആഭിമുഖ്യം പുലർത്തിയിരുന്ന ഇ കെ വിഭാഗം സമസ്തയെ ഒപ്പം കൂട്ടാനും സിപിഎം ശ്രമങ്ങൾ നടത്തുന്നുണ്ട്. യൂണിഫോം സിവിൽ കോഡിനെക്കുറിച്ച് സംഘടിപ്പിച്ച സെമിനാറിൽ സമസ്‌ത ഇ കെ വിഭാഗം പങ്കെടുത്തത് വലിയ ചർച്ചയായിരുന്നു.

ഈ നീക്കത്തിന്റെ ഭാഗമായി ഏതെങ്കിലും ഇ കെ വിഭാഗം സമസ്ത നേതാവിന് വഖഫ് ബോര്‍ഡ് ചെയര്‍മാൻ സ്ഥാനം നൽകുമോ എന്ന് കണ്ടറിയണം. വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സിക്ക് വിട്ട എൽഡിഎഫ് സർകാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പള്ളികൾക്കകത്ത് ബോധവൽക്കരണ പരിപാടികൾ നടത്താനുള്ള മുസ്ലിം ലീഗിന്റെ പദ്ധതിയിൽ നിന്ന് ഇ കെ വിഭാഗം പിറകോട്ട് പോയതും വലിയ ചർചകൾക്ക് വഴിവെച്ചിരുന്നു. എ പി വിഭാഗം സമസ്തയുടെ നേതാവായ സി മുഹമ്മദ് ഫൈസിയാണ് നിലവിൽ മറ്റൊരു പ്രധാന പദവിയായ കേരള ഹജ്ജ് കമ്മിറ്റിയുടെ ചെയർമാനായി പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ മറ്റൊരു പ്രധാന പദവി നൽകി ഇ കെ വിഭാഗം സമസ്തയെ സിപിഎം ഒപ്പം കൂട്ടുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.

Keywords: News, Kerala, Thiruvananthapuram, Waqf Board, CPM, Samastha, Politics,   CPM explores options on new Waqf Board chief.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia