Puthuppally By-Election | മണര്‍കാട് പള്ളി പെരുന്നാള്‍: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്

 


കോട്ടയം: (www.kvartha.com) പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. മണര്‍കാട് പള്ളി പെരുന്നാള്‍ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാണ് ആവശ്യപ്പെടുന്നത്. അയര്‍ക്കുന്നം ബ്ലോക് കോണ്‍ഗ്രസ് കമിറ്റി തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. 

വോടെണ്ണല്‍ തീയതിയായ സെപ്റ്റംബര്‍ 8 നാണ് മണര്‍കാട് പള്ളിയില്‍ പ്രധാന പെരുന്നാള്‍ നടക്കുന്നത്. ഇത് കണക്കിലെടുക്കണമെന്നാണ് ആവശ്യം. പെരുന്നാള്‍ ദിവസങ്ങളിലെ ജനത്തിരക്കും ഗതാഗത തിരക്കും കമീഷന്‍ കണക്കിലെടുക്കണം. 

പ്രതീക്ഷിച്ചതിലും നേരത്തെയാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. ഒരു മാസം മാത്രമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇനിയുള്ളത്. ആഗസ്റ്റ് 17 നാണ് മണ്ഡലത്തില്‍ പത്രിക സമര്‍പിക്കാനുള്ള അവസാന തീയതി. സെപ്തംബര്‍ അഞ്ചിന് പുതുപ്പള്ളി മണ്ഡലത്തില്‍ ജനകീയ വോടെടുപ്പ് നടക്കും. സെപ്തംബര്‍ എട്ടിന് പുതുപ്പള്ളിയുടെ ഫലമറിയും.

അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചെങ്കിലും സിപിഎം സ്ഥാനാര്‍ഥിയെ ഇതുവരേയും പ്രഖ്യാപിച്ചിട്ടില്ല. സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനം ശനിയാഴ്ചയുണ്ടാവുമെന്നാണ് റിപോര്‍ട്. കോട്ടയം ജില്ലാ സെക്രടറിയേറ്റ് യോഗം ബുധനാഴ്ച ചേരും. ജെയ്ക് സി തോമസ് അടക്കം നാല് പേരാണ് നിലവില്‍ പരിഗണനയിലുള്ളത്. അതേസമയം, മത്സരരംഗത്ത് പൊതുസ്വതന്ത്രന്‍ വേണമെന്ന അഭിപ്രായവും ശക്തമാണ്.

Puthuppally By-Election | മണര്‍കാട് പള്ളി പെരുന്നാള്‍: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്



Keywords:  News, Kerala, Kerala-News, Politics, Politics-News, Pudupally, By-Election, Congress, Complained, Date, Counting Votes, Congress demands postponement of Puthuppally by-election date.


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia