Accidental Death | ചാലയില്‍ ബൈകിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ചാല പനോന്നേരിയില്‍ ദമ്പതികള്‍ സഞ്ചരിച്ച ബൈക് ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ആഡൂരിലെ ആലാട്ട് കുന്നുമ്പ്രം എം ചന്ദ്രനാ (75)ണ് മരിച്ചത്.
ഞായറാഴ്ച രാത്രി 7.30 ന് പനോന്നേരി അമ്പലത്തിന് സമീപമായിരുന്നു അപകടം. റോഡിലൂടെ നടന്നുപോകുകയായിരുന്ന ചന്ദ്രനെ കൂത്തുപറമ്പ് ഭാഗത്ത് നിന്നു വന്ന ബൈകാണ് ഇടിച്ചത്.

Accidental Death | ചാലയില്‍ ബൈകിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

ആദ്യം ചാലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിങ്കളാഴ്ച രാത്രിയോടെ മരണം സംഭവിച്ചു.

കുടുക്കിമൊട്ട യുനൈറ്റഡ് ട്രേഡേര്‍സിലെ ജീവനക്കാരനാണ് ചന്ദ്രന്‍.
ഭാര്യ: പിവി ലളിത (അധ്യാപിക, ഭാവന അങ്കണവാടി പൊതുവാച്ചേരി). മക്കള്‍: പിവി ദിന്‍ല, പിവി ദിഷ്ണു. മരുമകന്‍: ഷനോജ് (കോയ്യോട്). സഹോദരന്‍: എം രവീന്ദ്രന്‍ന്‍. സംസ്‌കാരം മാളികപറമ്പില്‍ ശ്മശാനത്തില്‍ നടത്തി.

Keywords:  Chala: Elderly man who undergoing treatment died after bike hit, Kannur, News, Accidental Death, Bike Accident, Hospital, Treatment, Chandran, Couple, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia