Bryan Randall | ഫോടോഗ്രാഫര്‍ ബ്രയാന്‍ റാന്‍ഡല്‍ 57-ാമത്തെ വയസില്‍ അന്തരിച്ചു; ഹോളിവുഡ് നടി സാന്ദ്ര ബുള്ളോക് ജീവിത പങ്കാളിയാണ്

 


ലോസ്ആന്‍ജിലസ്: (www.kvartha.com) ഫോടോഗ്രാഫര്‍ ബ്രയാന്‍ റാന്‍ഡല്‍ 57-ാമത്തെ വയസില്‍ അന്തരിച്ചു. അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസുമായി (എഎല്‍എസ്) എന്ന അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. പ്രശസ്ത ഹോളിവുഡ് നടി സാന്ദ്ര ബുള്ളോക് ജീവിത പങ്കാളിയായിരുന്നു. 

നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ന്യൂറോളജികല്‍ ഡിസോര്‍ഡേഴ്‌സ് ആന്‍ഡ് സ്‌ട്രോക് അനുസരിച്ച് എഎല്‍എസ് 'ലൂ ഗെറിഗ്‌സ് രോഗം' എന്നാണ് അറിയപ്പെടുന്നത്. ഇത് മോടോര്‍ ന്യൂറോണുകളെ ബാധിക്കുന്ന ഒരു അപൂര്‍വ ന്യൂറോളജികല്‍ രോഗമാണ്. സ്വമേധയാ പേശികളുടെ ചലനത്തെ നിയന്ത്രിക്കുന്ന തലച്ചോറിലെയും സുഷുമ്‌നാ നാഡിയിലെയും നാഡീകോശങ്ങളെ ഇത് ബാധിക്കുന്നു.

'മൂന്ന് വര്‍ഷം എഎല്‍എസുമായി പോരാടിയ ശേഷം ഓഗസ്റ്റ് 5 ന് ബ്രയാന്‍ റാന്‍ഡല്‍ മരണത്തിന് കീഴടങ്ങി. എഎല്‍എസ് ബാധിതനാണെന്ന യാഥാര്‍ഥ്യം വളരെ സ്വകാര്യമായ കാര്യമായാണ് ബ്രയാന്‍ കരുതിയത്. അത് അങ്ങനെ തന്നെ കാക്കുവാന്‍ കുടുംബം ബാധ്യസ്തമാണ്'- കുടുംബം ഇറക്കിയ പത്ര കുറിപ്പില്‍ പറയുന്നു. 

ഞങ്ങള്‍ക്കൊപ്പം ഈ രോഗത്തിനെതിരായ പോരാട്ടത്തില്‍ ഒപ്പം നിന്ന ഡോക്ടര്‍മാരോടും റൂം മേറ്റ്‌സിനെ പോലെ ഒപ്പം നിന്ന നഴ്സുമാരോടും ഞങ്ങള്‍ അങ്ങേയറ്റം നന്ദിയുള്ളവരാണെന്നും പത്ര കുറിപ്പില്‍ കുടുംബം പറയുന്നു. ബ്രയന്റെ വിടവാങ്ങലുമായി പൊരുത്തപ്പെടാന്‍ കുടുംബത്തിന് സമയം വേണമെന്നും. അതിനാല്‍ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും പത്ര കുറിപ്പ് പറയുന്നു. 

2021ലെ ഒരു അഭിമുഖത്തില്‍ സാന്ദ്ര ബുള്ളോക് ബ്രയാന്‍ റാന്‍ഡലിനെ വിശേഷിപ്പിച്ചത് തന്റെ ജീവിതത്തിലെ സ്‌നേഹം കണ്ടെത്തിയ വ്യക്തിയെന്നാണ്. സാന്ദ്ര ബുള്ളോകിനും ബ്രയാനും മൂന്ന് കുട്ടികളാണ് ഉള്ളത്. സാന്ദ്ര ദത്തെടുത്ത 13 വയസുള്ള ലൂയിസ്, ലൈല 10 ഒപ്പം ബ്രായന്റെ മുന്‍ പങ്കാളിയിലെ മകള്‍ സ്‌കൈലര്‍.

Bryan Randall | ഫോടോഗ്രാഫര്‍ ബ്രയാന്‍ റാന്‍ഡല്‍ 57-ാമത്തെ വയസില്‍ അന്തരിച്ചു; ഹോളിവുഡ് നടി സാന്ദ്ര ബുള്ളോക് ജീവിത പങ്കാളിയാണ്



Keywords: News, World, World-News, Obituary, Obituary-News, Bryan Randall, Photographer, Sandra Bullock, American Actor, Died, Bryan Randall, Sandra Bullock’s longtime partner, dies at 57 after a three-year battle with ALS.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia