Breastfeeding | പ്രസവശേഷം ജോലിക്ക് തിരികെ കയറാനായോ, കുഞ്ഞിനെ എങ്ങനെ മുലയൂട്ടുമെന്ന ആശങ്കയുണ്ടോ? ഈ മുലയൂട്ടൽ വാരത്തിൽ ഇതാ കുറച്ച് നുറുങ്ങുകൾ

 


ന്യൂഡെൽഹി: (www.kvartha.com) നവജാത ശിശുവിന് ഏറ്റവും ആരോഗ്യകരമായ ഭക്ഷണമാണ് മുലപ്പാൽ. അത് കൊണ്ടാണ് ഓരോ അമ്മയും കുഞ്ഞിന് പാലൂട്ടേണ്ടത് പ്രധാനമാണെന്ന് പറയുന്നത്. ആറ് മാസം വരെ കുഞ്ഞിന് മുലപ്പാൽ മാത്രമേ കൊടുക്കാവൂ. മുലയൂട്ടലിന്റെ പ്രാധാന്യം മനസിലാക്കുന്നതിന് വേണ്ടി ഓഗസ്റ്റ് ഒന്ന് മുതൽ ഏഴു വരെ മുലയൂട്ടൽ വാരാചരണം നടത്തുന്നു. ഈ ദിവസങ്ങളിൽ അമ്മമാർക്ക് ബോധവൽക്കരണ ക്ലാസും മറ്റും നടത്തിവരുന്നുണ്ട്.

Breastfeeding | പ്രസവശേഷം ജോലിക്ക് തിരികെ കയറാനായോ, കുഞ്ഞിനെ എങ്ങനെ മുലയൂട്ടുമെന്ന ആശങ്കയുണ്ടോ? ഈ മുലയൂട്ടൽ വാരത്തിൽ ഇതാ കുറച്ച് നുറുങ്ങുകൾ

എന്നാൽ ജോലിക്ക് പോകുന്ന സ്ത്രീകൾക്ക് മുലയൂട്ടൽ കൃത്യമായി നടത്താൻ ബുദ്ധിമുട്ടാണ്. വീട്ടിൽ കുട്ടിയെ നോക്കാൻ ആരുമില്ലെങ്കിലും ചിലർ കുഞ്ഞുങ്ങളെ ഒപ്പം ഓഫീസിൽ കൂട്ടാറുണ്ട്. നിങ്ങളും പ്രസവാവധിക്ക് ശേഷം ജോലിയിൽ പ്രവേശിക്കുകയാണെങ്കിൽ കുഞ്ഞിനെ എങ്ങനെ മുലയൂട്ടാമെന്ന് നോക്കാം

മനസ് ശക്തിപ്പെടുത്തുക

ആദ്യം തന്നെ ജോലിക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ മനസിനെ ശക്തിപ്പെടുത്തുക. കുഞ്ഞിനെ വീട്ടിലാക്കി പോകണമെന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കുക. ഒരാഴ്ച മുൻപ് തന്നെ ഷെഡ്യൂൾ തയ്യാറാക്കുക. വീട്ടിൽ കുഞ്ഞിനെ നോക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ കുഞ്ഞിന് ഭക്ഷണം കൊടുക്കേണ്ട രീതി അവരെ പഠിപ്പിക്കുക.

എച്ച് ആർ മാനേജരെ അറിയിക്കുക

നിങ്ങൾ കുഞ്ഞിനെ കൂടെ ഓഫീസിലേക്ക് കൊണ്ടുപോകുന്നുണ്ടെങ്കിൽ ആദ്യം തന്നെ എച്ച് ആർ മാനേജറെ അറിയിക്കുക. കുഞ്ഞിനെ ഓഫീസിലേക്ക് കൊണ്ടുപോവുകയാണെങ്കിൽ നിങ്ങൾക്ക് കുഞ്ഞിനെ സ്ഥിരമായി മുലപ്പാൽ നൽകാൻ കഴിയും. ഫെഡറൽ സെക്‌സ് ഡിസ്‌ക്രിമിനേഷൻ ആക്‌ട് അനുസരിച്ച്, മുലയൂട്ടലിന്റെ അടിസ്ഥാനത്തിൽ ഒരു സ്ത്രീയോട് വിവേചനം കാണിക്കുന്നത് നിയമവിരുദ്ധമാണ്. നിങ്ങൾക്ക് കുഞ്ഞിന് ഓഫീസിൽ നിന്നും മുലപ്പാൽ കൊടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അത് ചെയ്യാനുള്ള അവകാശം നിങ്ങൾക്കുണ്ട്. കുഞ്ഞിനെ മുലപ്പാൽ നൽകുമെന്ന് മുൻകൂട്ടി നിങ്ങൾ എച്ച് ആർ മാനേജറെ അറിയിക്കുക.

ബ്രേക്ക്‌ ചോദിക്കുക

കുഞ്ഞ് വീട്ടിൽ തന്നെയാണെങ്കിൽ എച്ച് ആർ മാനേജരോട് സംസാരിച്ച് ഇടവേള ചോദിക്കുക. ഈ സമയങ്ങളിൽ നിങ്ങൾക്ക് വീട്ടിലേക്ക് ചെന്ന് കുഞ്ഞിന് മുലയൂട്ടാം.

മുലപ്പാൽ പമ്പ് ചെയ്യുക

ഓഫീസിൽ ഇരിക്കുമ്പോൾ മുലപ്പാൽ നൽകാൻ കഴിയാത്ത സാഹചര്യത്തിൽ ഞെക്കി പാൽ കളയുക. ഇല്ലെങ്കിൽ പാൽ കുറയാൻ സാധ്യതയുണ്ട്. കുഞ്ഞ് കുടിക്കും തോറും അല്ലെങ്കിൽ ഞെക്കി കളയുന്തോറും ആണ് പാൽ ഉണ്ടാവുക.

കുപ്പിപ്പാൽ കുടിക്കാൻ കുഞ്ഞിനെ പരിശീലിപ്പിക്കുക.

നിങ്ങൾക്ക് പാൽ ഞെക്കിയെടുത്ത് സൂക്ഷിക്കാൻ കഴിയും. അതുകൊണ്ടുതന്നെ കുഞ്ഞിന് കുപ്പിപ്പാൽ കുടിക്കാൻ പഠിപ്പിച്ചാൽ ഇത്തരത്തിൽ സൂക്ഷിച്ച പാൽ കൊടുക്കാൻ കഴിയും.

മുലപ്പാൽ കളയുന്നതിനെ പറ്റിയും ഓഫീസ് മാനേജ്‌മെന്റിനോട് സംസാരിക്കുക

മുലപ്പാൽ ഞെക്കി കളയുന്നതിനോ സൂക്ഷിക്കുന്നതിനോ സൗകര്യം ലഭിക്കുന്നതിന് വേണ്ടി ഓഫീസ് മാനേജ്മെന്റിനോട് സംസാരിക്കുക. സുഖപ്രദമായ കസേരകളുള്ള വൃത്തിയുള്ള സ്ഥലം, മുലപ്പാൽ സംഭരിക്കുന്നതിനുള്ള റഫ്രിജറേറ്റർ അല്ലെങ്കിൽ ഫ്രീസർ തുടങ്ങിയവ ഒരുക്കാൻ അപേക്ഷിക്കാം. ഒരു വാഷ് ബേസിനും സോപ്പും, പേപ്പർ ടിഷ്യൂകളും കൈ കഴുകാനുള്ള ഹാൻഡ് ഡ്രയറും ഉറപ്പ് വരുത്തുക. നിങ്ങളുടെ ഉച്ചഭക്ഷണ ഇടവേളയിലോ ആവശ്യമെങ്കിൽ മറ്റ് ഇടവേളകളിലോ മുലപ്പാൽ കളയാം.

പൊരുത്തപ്പെടുക

നിങ്ങളുടെ കുഞ്ഞിന് പാൽ കുടിക്കാൻ ആഗ്രഹം തോന്നുമ്പോൾ അത് നിങ്ങളിൽ പ്രകടമാകും. ഈ കാര്യത്തോട് നിങ്ങൾ പൊരുത്തപ്പെടുക. ഈ സമയങ്ങളിൽ പാലെടുത്ത് സംരക്ഷിക്കുക.

ജോലി സന്തുലിതമാക്കുന്നതും കുഞ്ഞിന് മുലയൂട്ടുന്നതും വളരെ ബുദ്ധിമുട്ടാണ്. ഓഫീസിൽ ജോയിൻ ചെയ്തതിന് ശേഷമുള്ള ആദ്യ ദിവസം വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കാം. കാരണം ഇപ്പോൾ നിങ്ങൾക്ക് ഓഫീസിനൊപ്പം നിങ്ങളുടെ കുഞ്ഞിന്റെയും ഉത്തരവാദിത്തമുണ്ട്. എന്നാൽ നിങ്ങൾ അത് മറികടക്കേണ്ടത് അത്യാവശ്യമാണ്.

Keywords: News, National, New Delhi, Breast Feeding, Tips, Rejoin, Office, Breast Feeding Weak, Health, Lifestyle,  Breastfeeding and going back to work.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia