Air India | എയര്‍ ഇന്‍ഡ്യയുടെ സുരക്ഷാ ഓഡിറ്റുകളില്‍ വീഴ്ചയുണ്ടെന്ന് ഡിജിസിഎയുടെ കണ്ടെത്തല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) എയര്‍ ഇന്‍ഡ്യയുടെ സുരക്ഷാ ഓഡിറ്റുകളില്‍ ഗുരുതരമായ വീഴ്ചയുണ്ടെന്ന് ഡിജിസിഎയുടെ കണ്ടെത്തല്‍. ഡിജിസിഎയുടെ രണ്ടംഗ സമിതി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. സംഭവത്തില്‍ ഡിജിസിഎ വിശദമായ അന്വേഷണം നടത്തുമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് പി ടി ഐ റിപോര്‍ട് ചെയ്തു.

സിസിടിവി ദൃശ്യങ്ങള്‍, ഓഡിറ്റ് സ്റ്റേറ്റ് മെന്റ്, ഒഫീഷ്യല്‍ റെകോര്‍ഡുകള്‍ എന്നിവയെല്ലാം ആശ്രയിച്ചാണ് ഡിജിസിഎ റിപോര്‍ട് തയാറാക്കിയിരിക്കുന്നത്. കാബിന്‍ നിരീക്ഷണം, കാര്‍ഗോ, ലോഡ് മാനേജ് മെന്റ് തുടങ്ങിയ പല സുരക്ഷാ ഓഡിറ്റുകളും എയര്‍ ഇന്‍ഡ്യ കൃത്യമായി ചെയ്യുന്നില്ലെന്നാണ് ഡിജിസിഎയുടെ കണ്ടെത്തല്‍. 13 സേഫ്റ്റി ചെക് പോയിന്റുകളില്‍ ഡിജിസിഎ നടത്തിയ പരിശോധനയില്‍ പലതിലും കൃത്രിമമായ റിപോര്‍ടുകളാണ് കംപനി തയാറാക്കിയതെന്നും പരാതിയുണ്ട്.

എന്നാല്‍ എല്ലാ സുരക്ഷാ ഓഡിറ്റുകളും കൃത്യമായി നടത്താറുണ്ടെന്നാണ് എയര്‍ ഇന്‍ഡ്യ വക്താവിന്റെ പ്രതികരണം. ഓഡിറ്റുകള്‍ എപ്പോഴും നടത്താറുണ്ടെന്നും പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട അധികൃതരുമായി ചേര്‍ന്ന് അത് പരിഹരിക്കാനുള്ള ശ്രമം നടത്തുമെന്നും എയര്‍ ഇന്‍ഡ്യ വ്യക്തമാക്കുന്നു.

Air India | എയര്‍ ഇന്‍ഡ്യയുടെ സുരക്ഷാ ഓഡിറ്റുകളില്‍ വീഴ്ചയുണ്ടെന്ന് ഡിജിസിഎയുടെ കണ്ടെത്തല്‍

മുംബൈ, ഗോവ, ഡെല്‍ഹി എന്നിവിടങ്ങളില്‍ എയര്‍ ഇന്‍ഡ്യ നടത്തിയെന്ന് പറയുന്ന പരിശോധനകള്‍ കൃത്യമായി ചെയ്തിട്ടില്ലെന്നും ഡിജിസിഎയുടെ രണ്ടംഗ സമിതി വ്യക്തമാക്കുന്നു. ഗുരുഗ്രാമിലെ എയര്‍ ഇന്‍ഡ്യയുടെ ഓഫീസില്‍ ജൂലൈ 25, 26 തീയതികളില്‍ ഡിജിസിഎ ടീം നടത്തിയ പരിശോധനയിലാണ് പിഴവുകള്‍ കണ്ടെത്തിയത്. ഇക്കാര്യത്തില്‍ തുടരന്വേഷണം നടന്നു വരികയാണെന്ന് ഡിജിസിഎ ഡയറക്ടര്‍ ജെനറല്‍ വിക്രം ദേവ് ദത്ത് പറഞ്ഞു.

Keywords:  Aviation Body Finds Lapses In Air India's Internal Safety Audits, New Delhi, News, Air India, Aviation Body, Internal Safety Audits, Office, Media, Report, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia