Marriage | ഇന്‍ഡ്യന്‍ വിസ ലഭിച്ചില്ല; ജോധ്പുര്‍ സ്വദേശിയെ ഓണ്‍ലൈനായി വിവാഹം കഴിച്ച് പാക് യുവതി

 


ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യന്‍ വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് പാക് യുവതി ജോധ്പൂര്‍ സ്വദേശിയെ ഓണ്‍ലൈനായി വിവാഹം കഴിച്ചതായി റിപോര്‍ട്. അടുത്തിടെയാണ് മൊബൈല്‍ ഗെയിമിലൂടെ പരിചയപ്പെട്ട നോയിഡ സ്വദേശിയെ വിവാഹം കഴിക്കാന്‍ പാക് യുവതി സീമ ഹൈദര്‍ തന്റെ നാലു കുട്ടികളുമായി ഇന്‍ഡ്യയിലേക്ക് വന്ന വാര്‍ത്ത ചര്‍ചയായത്. തുടര്‍ന്ന് അതിര്‍ത്തി കടന്നുള്ള പ്രണയത്തിന്റെ നിരവധി സംഭവങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു.

ഏറ്റവും ഒടുവിലായാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ വിവാഹ വാര്‍ത്ത പുറത്തുവന്നത്. കറാചി സ്വദേശിനിയായ അമീന തന്റെ വിവാഹത്തിന് വിസ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇന്‍ഡ്യന്‍ പ്രതിശ്രുതവരനായ അര്‍ബാസ് ഖാനുമായി ഓണ്‍ലൈനായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.

വിവാഹത്തെ കുറിച്ചുള്ള അര്‍ബാസ് ഖാന്റെ പ്രതികരണം ഇങ്ങനെ:

അമീന വിസയ്ക്ക് അപേക്ഷിക്കും. അംഗീകാരമില്ലാത്തതിനാലാണ് ഞാന്‍ പാകിസ്താനിലേക്ക് പോയി വിവാഹം കഴിക്കാതിരുന്നത്. ഇന്‍ഡ്യയില്‍ എത്തിയാല്‍ ഞങ്ങള്‍ വീണ്ടും വിവാഹം കഴിക്കേണ്ടിവരും- എന്ന് ബുധനാഴ്ച ചടങ്ങിന് ശേഷം അര്‍ബാസ് പറഞ്ഞു.

ചാര്‍ടേഡ് അകൗണ്ടന്റായ അര്‍ബാസ് ഖാന്‍, തന്റെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പമാണ് ജോധ് പൂരിലെ ഓസ് വാള്‍ സമാജ് ഭവനില്‍ വെര്‍ച്വല്‍ വിവാഹ ചടങ്ങിന് എത്തിയത്. 'നികാഹ്' മാത്രമല്ല, വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കുകയും ചെയ്തു. ജോധ്പൂര്‍ ഖ്വാസിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.

Marriage | ഇന്‍ഡ്യന്‍ വിസ ലഭിച്ചില്ല; ജോധ്പുര്‍ സ്വദേശിയെ ഓണ്‍ലൈനായി വിവാഹം കഴിച്ച് പാക് യുവതി

അമീനയുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ച അര്‍ബാസ്, ഇതു വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണെന്നും പാകിസ്താനിലുള്ള തന്റെ ബന്ധുക്കളാണ് ആലോചന കൊണ്ടുവന്നതെന്നും പറഞ്ഞു.
ഇരു കുടുംബങ്ങളും ചേര്‍ന്നാണ് വിവാഹം നിശ്ചയിച്ചത്. ഇന്‍ഡ്യയും പാകിസ്താനും തമ്മിലുള്ള ബന്ധം ഈ ദിവസങ്ങളില്‍ ശരിയല്ലാത്തതിനാലാണ് നികാഹ് ഓണ്‍ലൈനില്‍ നടത്താന്‍ തീരുമാനിച്ചത്. അമീനയ്ക്ക് ഉടന്‍ വീസ ലഭിക്കുമെന്നും ഇന്‍ഡ്യയിലേക്ക് മാറാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷയെന്നും അര്‍ബാസ് വ്യക്തമാക്കി.

Keywords:  Another cross-border marriage: Now Jodhpur man marries Pakistani woman virtually, New Delhi, News, Marriage, Online, Family, Arranged Marriage, Arbas Khan, Ameena, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia