Farmer Robbed | തക്കാളി കര്‍ഷകന് നേരെ ആക്രമണം; അഞ്ചംഗ സംഘം നാലര ലക്ഷം രൂപ കൊള്ളയടിച്ചതായി പരാതി

 


തെലങ്കാന: (www.kvartha.com) ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ തക്കാളി കര്‍ഷകന് നേരെ ആക്രമണം. ചന്തയിലേക്ക് തക്കാളി വില്‍ക്കാനായ പോകുകയായിരുന്ന കര്‍ഷകനെ അഞ്ചംഗ സംഘം ആക്രമിച്ച് നാലര ലക്ഷം രൂപ കൊള്ളയടിച്ചതായി പരാതി. പാലമേനരു മാര്‍കറ്റിലേക്ക് തക്കാളിയുമായി പോകുകയായിരുന്ന ലോക രാജ് എന്ന കര്‍ഷകനാണ് ആക്രമണത്തിനിരയായത്. 

ലോക രാജിനെ അക്രമികള്‍ ബിയര്‍ കുപ്പികള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നും ഈ സമയം,  പ്രതികള്‍ മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്നുമാണ് പുറത്തുവരുന്ന റിപോര്‍ട്. പരുക്കേറ്റ കര്‍ഷകനെ നാട്ടുകാര്‍ പുങ്ങന്നൂര്‍ സര്‍കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പുങ്ങന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നേരത്തെ കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ബേലൂര്‍ താലൂകിലെ ഗോണി സോമനഹള്ളി ഗ്രാമത്തിലെ ഫാമില്‍ നിന്ന് രണ്ടര ലക്ഷം രൂപ വില മതിക്കുന്ന തക്കാളി മോഷണം പോയതായി വാര്‍ത്തകള്‍ വന്നിരുന്നു. ബെംഗ്‌ളൂറില്‍ 2.5 ടണ്‍ തക്കാളി കയറ്റിയ ട്രക് തട്ടിയെടുത്തതിന് തമിഴ്‌നാട്ടില്‍ നിന്നുള്ള ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

കിലോക്ക് 200 രൂപ നിരക്കിലാണ് ഇപ്പോള്‍ തക്കാളി വില്‍ക്കുന്നത്. വരുംദിവസങ്ങളില്‍ വില 300 രൂപയിലെത്താന്‍ സാധ്യതയുണ്ടെന്ന് മൊത്ത വ്യാപാരികള്‍ പറയുന്നു. തക്കാളി വില വര്‍ധിച്ചപ്പോള്‍ രാജ്യമൊട്ടാകെ തക്കാളി മോഷണവും കുറ്റകൃത്യങ്ങളും കൂടികൊണ്ടിരിക്കുകയാണ്. 

Farmer Robbed | തക്കാളി കര്‍ഷകന് നേരെ ആക്രമണം; അഞ്ചംഗ സംഘം നാലര ലക്ഷം രൂപ കൊള്ളയടിച്ചതായി പരാതി


Keywords:  News, National, National-News, Regional-News, Andhra Pradesh, Tomato, Farmer, Attacked, Robbed, Chittoor, Andhra Pradesh: Tomato farmer attacked, robbed by 5 men in Chittoor.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia