MV Govindan | 'മാപ്പുപറയാനും തിരുത്തി പറയാനും ഉദ്ദേശിക്കുന്നില്ല; ശംസീര്‍ പറഞ്ഞതുമുഴുവന്‍ ശരിയാണ്; നെഹ്‌റു പറഞ്ഞതും ഇതുതന്നെ'; വിവാദ വിഷയത്തില്‍ പ്രതികരണവുമായി എം വി ഗോവിന്ദന്‍

 


തിരുവനന്തപുരം: (www.kvartha.com) സ്പീകര്‍ എ എന്‍ ശംസീറിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടെ വിവാദ വിഷയത്തില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍. മതവിശ്വാസത്തിന് എതിരായ നിലപാട് സിപിഎമിനില്ലെന്ന് പറഞ്ഞ ഗോവിന്ദന്‍ ശംസീറിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചെന്നും വിശദീകരിച്ചു.

വിഷയത്തില്‍ ശംസീര്‍ മാപ്പുപറയില്ലെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. മാപ്പുപറയാനും തിരുത്തി പറയാനും ഉദ്ദേശിക്കുന്നില്ല. തിരുത്തണ്ട ഒരുകാര്യവും ഇതിനകത്തില്ല. ശംസീര്‍ പറഞ്ഞതുമുഴുവന്‍ ശരിയാണ്. നെഹ്‌റു പറഞ്ഞതും ഇതുതന്നെയാണെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

എംവി ഗോവിന്ദന്റെ വാക്കുകള്‍:

മതവിശ്വാസത്തിന് എതിരായ നിലപാട് സിപിഎമിനില്ല. ഞങ്ങളുടെ ദാര്‍ശനിക നിലപാട് വൈരുധ്യാത്മക ഭൗതിക വാദമാണ്. അതനുസരിച്ച് ഇന്‍ഡ്യന്‍ സമൂഹത്തെ മനസിലാക്കാനും പഠിക്കാനുമാണു ഞങ്ങള്‍ ശ്രമിക്കുന്നത്. അതിന്റെ പ്രയോഗമാണ് ചരിത്രപരമായ ഭൗതികവാദം. ഉള്ളതു ഉള്ളതുപോലെ കണ്ടുകൊണ്ട് കാര്യങ്ങള്‍ മുന്‍പോട്ട് നയിക്കുക. കൃത്യതയാര്‍ന്ന സമീപനം വിശ്വാസികളെ സംബന്ധിച്ച് ഞങ്ങള്‍ക്കുണ്ട്.

അതേസമയം വിശ്വാസികള്‍ ഉയര്‍ത്തിപ്പിടിക്കുന്നതോ അവര്‍ കാണുന്നതോ ആയ നിരവധി കാര്യങ്ങളോട് ഞങ്ങള്‍ക്കു വിയോജിപ്പുണ്ട്. ബാബ് റി മസ്ജിദ് തകര്‍ത്ത സ്ഥലത്തു രാമക്ഷേത്രം നിര്‍മിക്കാന്‍ പരികര്‍മിയെ പോലുള്ള നിലപാട് ഇന്‍ഡ്യന്‍ പ്രധാനമന്ത്രി സ്വീകരിച്ചു. അത്തരമൊരു നിലപാട് സ്വീകരിക്കുന്നത് ജനാധിപത്യമാണോ?

ഇന്‍ഡ്യന്‍ പാര്‍ലമെന്റില്‍ ചെങ്കോല്‍ വയ്ക്കുന്ന സ്ഥിതിയുണ്ടായി. മഹാത്മാഗാന്ധിയെ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ വക്താവ് എന്ന രീതിയിലോ, അദ്ദേഹത്തിന്റെ വധത്തെക്കുറിച്ചോ പഠിക്കാന്‍ പാടില്ലെന്നു പറയുന്നു. ഡാര്‍വിന്റെ പരിണാമസിദ്ധാന്തം പഠിപ്പിക്കാന്‍ പാടില്ല. കാവിവത്കരിക്കുകയാണ്. കാവിവത്കരിക്കല്‍ ഇപ്പോള്‍ തുടങ്ങിയതല്ല.

MV Govindan | 'മാപ്പുപറയാനും തിരുത്തി പറയാനും ഉദ്ദേശിക്കുന്നില്ല; ശംസീര്‍ പറഞ്ഞതുമുഴുവന്‍ ശരിയാണ്; നെഹ്‌റു പറഞ്ഞതും ഇതുതന്നെ'; വിവാദ വിഷയത്തില്‍ പ്രതികരണവുമായി എം വി ഗോവിന്ദന്‍

അമ്പലത്തില്‍ പോകാനുള്ള ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന പ്രസ്ഥാനമാണ് സിപിഎം. അമ്പലത്തില്‍ പോവുന്നതിലോ, വഴിപാട് കഴിക്കുന്നതിലോ ഞങ്ങള്‍ക്ക് എതിര്‍പ്പു രേഖപ്പെടുത്തേണ്ടതില്ല. പക്ഷേ അത് രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്ന തലത്തിലേക്കു മാറുന്നില്ലേയെന്നു സ്വയം പരിശോധിക്കണമെന്നാണു ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നത്.

Keywords:  AN Shamseer need not to apologize or withdraw comment, says MV Govindan; slams Congress, Thiruvananthapuram, News, Politics, Religion, Speaker, AN Shamseer, Controversial Speech, Congress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia